ദമാസ്കസ്: സിറിയയുടെ വിവിധ കേന്ദ്രങ്ങളിൽ ഇസ്രായേലിന്‍റെ വ്യോമാക്രമണം. 250ലധികം ഇടങ്ങളിൽ ആക്രമണം നടത്തി. പ്രതിപക്ഷ സഖ്യത്തിന് രാജ്യത്തിന്‍റെ ഭരണം കൈമാറാൻ തയ്യാറാണെന്ന് അസദിന്‍റെ കാലത്തെ പ്രധാനമന്ത്രി മുഹമ്മദ് ഗാസി അൽ ജലാലി അറിയിച്ചു. തുര്‍ക്കിയുടെ പിന്തുണയുള്ള വിമതസഖ്യമായ സിറിയന്‍ നാഷണല്‍ ആര്‍മി വടക്കന്‍ സിറിയയില്‍ കുര്‍ദ്‌സേനയുടെ നിയന്ത്രണത്തിലുണ്ടായിരുന്ന മന്‍ബിജ് പിടിച്ചെടുത്തു. സിറിയയിലെ എച്ച്.ടി.എസിനെ ഭീകരപ്പട്ടികയിൽ നിന്ന് മാറ്റാൻ കഴിയുമെന്ന് അമേരിക്ക അറിയിച്ചു.