വനിതകളുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്ന സമഗ്ര സേവനങ്ങളും ആരോഗ്യ പരിചരണ നേട്ടങ്ങളും ഉള്‍ക്കൊള്ളിച്ചു കൊണ്ട് ആക്സിസ് ബാങ്ക് എറൈസ് വിമണ്‍ സേവിങ്സ് അക്കൗണ്ട് അവതരിപ്പിച്ചു. ആക്സിസ് ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ അമിതാഭ് ചൗധരി, എക്സിക്യൂട്ടീവ് ഡയറക്ടര്‍ മുനീഷ് ഷര്‍ദ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ സെയില്‍ഫോഴ്സ് ഇന്ത്യ ചെയര്‍പേഴ്സണും സിഇഒയുമായ അരുദ്ധതി ഭട്ടാചാര്യയാണ് അക്കൗണ്ട് അവതരിപ്പിച്ചത്.
പ്രത്യേക വനിതാ സാമ്പത്തിക വിദഗ്ദ്ധര്‍, ആരോഗ്യം, ജീവിത ശൈലി, കുടുംബം എന്നിവയ്ക്ക് പിന്തുണ നല്‍കുന്ന നേട്ടങ്ങള്‍ തുടങ്ങി വനിതകളുടെ സവിശേഷമായ ആവശ്യങ്ങള്‍ നിറവേറ്റുന്ന വിധത്തിലാണ് ഇത്. പ്രാഥമിക ഫണ്ടിങ് ഇല്ലാതെ കുട്ടികളുടെ അക്കൗണ്ടുകള്‍ ലിങ്കു ചെയ്യാനുള്ള സൗകര്യം, ചെറുതും ഇടത്തരവുമായ ലോക്കറുകള്‍ക്ക് ആദ്യ വര്‍ഷം വാടക ഒഴിവാക്കല്‍, പിഒഎസുകളില്‍ അഞ്ചു ലക്ഷം രൂപ വരെയും എടിഎമ്മുകളില്‍ ഒരു ലക്ഷം രൂപ വരെയും പരിധിയുള്ള അറൈസ് ഡെബിറ്റ് കാര്‍ഡുകള്‍, കോംപ്ലിമെന്‍ററി ആയി നിയോ ക്രെഡിറ്റ് കാര്‍ഡുകള്‍ തുടങ്ങിയ നേട്ടങ്ങള്‍ ഈ അക്കൗണ്ടിന്‍റെ ഭാഗമായി ലഭിക്കും.വനിതകളുടെ ജീവിതത്തിലെ വെല്ലുവിളികളും അവസരങ്ങളും പരിഗണിക്കേണ്ട സമയമാണിതെന്ന് ആക്സിസ് ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയൂമായ അമിതാഭ് ചൗധരി പറഞ്ഞു. വനിതകളുടെ ദൈനംദിന ആവശ്യങ്ങളോടുള്ള തങ്ങളുടെ പ്രതികരണമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.