രസ വട കഴിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഒന്ന് ട്രൈ ചെയ്തുനോക്കൂ. കിടിലൻ സ്വാദാണ്. വളരെ എളുപ്പത്തിൽ ഇത് എങ്ങനെ വീട്ടിൽ തയ്യാറാക്കാമെന്ന് നോക്കിയാലോ? പരിപ്പ് വട ഉണ്ടാക്കി വെയ്ക്കുക. അതിന് ശേഷം രസം ഉണ്ടാക്കാം.
ആവശ്യമായ ചേരുവകൾ
- വെളുത്തുള്ളി ഇഞ്ചി ചതച്ചത് – ഒരു വലിയ സ്പൂൺ
- തക്കാളി – ഒന്ന് അരിഞ്ഞത്
- പച്ചമുളക് – രണ്ട്
- മല്ലി ഇല
- കറിവേപ്പില
- വറ്റൽമുളക്
- കടുക്
- ഉപ്പ്
- വെള്ളിച്ചെണ്ണ
- പുളി
- രസം പൊടി – രണ്ട് സ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു ചട്ടി ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊടിച്ച ശേഷം വറ്റൽമുളക് ഇടുക. അതിലേക്ക് വെളുത്തുള്ളി ഇഞ്ചി, പച്ചമുളക്, കറിവേപ്പില ഇട്ട് നന്നായി വഴറ്റുക. അതിലേക്ക് തക്കാളിയും ചേർത്ത് ഇളക്കിയ ശേഷം രസം പൊടി ഇട്ട് പച്ച മണം പോയാൽ പുളിയും പാകത്തിന് വെള്ളവും ഉപ്പും ചേർത്ത് തിളപ്പിക്കുക. ഒടുവിൽ മല്ലി ഇല ചേർത്ത് കൊടുക്കാം. രസം തയ്യാർ. തയ്യാറാക്കി വെച്ച പരിപ്പ് വട രസത്തിൽ ഇട്ട് കുറച്ച് സമയം കഴിഞ്ഞ് എടുത്ത് ഉപയോഗിക്കാം.