Food

മഞ്ഞളിൻറെ ഇലയിൽ അപ്പം തയ്യാറാക്കിയിട്ടുണ്ടോ? രുചികരമായ മഞ്ഞളിലയപ്പം

ഒരു നാടൻ പലഹാരമാണ് മഞ്ഞളിലയപ്പം. ഇത് തയ്യാറാക്കാൻ വളരെ എളുപ്പമാണ്. മുത്തിശ്ശിമാരുടെയെല്ലാം ഒരു സ്പെഷ്യൽ റെസിപ്പിയാണ് ഈ മഞ്ഞളിലയപ്പം. എങ്ങനെ തയ്യാറാക്കാമെന്ന് നോക്ക.

ആവശ്യമായ ചേരുവകൾ

  • മഞ്ഞളില
  • അരിപൊടി 2 കപ്പ്
  • തേങ്ങ
  • പഞ്ചസാര (ശർക്കര)
  • ഏലയ്ക്ക
  • വെള്ളം
  • ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

വറുത്ത അരിപൊടിയിൽ ഉപ്പും തിളപ്പിച്ച വെള്ളവും ചേർത്ത് ഇളക്കി കട്ടകെട്ടാതെ കുഴക്കുക. മഞ്ഞളില തിരഞ്ഞെടുക്കുമ്പോൾ അധികം മുറ്റാത്തെ വേണം ഉപയോഗിക്കേണ്ടത്. മഞ്ഞളിലയുടെ മധ്യഭാഗത്ത് ചെറിയ ഉരുള മാവ് വയ്ക്കുക. കൈയിൽ അല്പം വെളളം തടവിയതിനുശേഷം പരത്തുക. അതിനു മുകളിലായി തേങ്ങ, പഞ്ചസാര, ഏലയ്ക്ക മിക്സ് വയ്ക്കുക. ശേഷം ഇല മടക്കുക. ഇലയുടെ രണ്ടറ്റവും മുറിച്ച് കളഞ്ഞ് ആവിയിൽ വേവിക്കുക.