രാവിലെ തയ്യാറാക്കിയ പുട്ട് ബാക്കിയായോ? എങ്കിൽ ഇനി വിഷമിക്കേണ്ട, ഇത് വെച്ച് ഒരു കിടിലൻ ഉപ്പുമാവ് തയ്യാറാക്കാം. വളരെ എളുപ്പത്തിൽ രുചികരമായി ഒരു ഉപ്പുമാവ്.
ആവശ്യമായ ചേരുവകൾ
- അരിപ്പൊടി 250 ഗ്രാം
- കാരറ്റ് 1
- ബീൻസ് 8എണ്ണം
- സവാള 1
- ഇഞ്ചി 1കഷ്ണം
- പച്ചമുളക് 1
- ഉപ്പ്
- കടുക്
- വറ്റൽ മുളക്
- കറിവേപ്പില
- വെളിച്ചെണ്ണ ആവശ്യത്തിന്
തയ്യാറക്കുന്ന വിധം
അരിപ്പൊടി ആവശ്യത്തിന് വെള്ളവും ഉപ്പ് ഇട്ട് കട്ടപിടിക്കാതെ കൈ കൊണ്ട് നന്നായി പൊടിച്ചു എടുക്കണം. മാവിന് മാർദ്ദവം കിട്ടാൻ മിക്സിയിൽ ഒന്ന് പൊടിച്ചെടുക്കുക. ഇത് ഇഡലിതട്ടിലിട്ടു ആവിയിൽ വേവിക്കുക. പാനിൽ എണ്ണ ചൂടാക്കി കടുക് ഇട്ട് പൊട്ടിച്ചു വറ്റൽ മുളക്, കറിവേപ്പില ഇടുക. ശേഷം സവാള, കാരറ്റ്, ബീൻസ്, ഇഞ്ചിചെറുതായി അരിഞ്ഞത് ഇട്ട് ഇളക്കി അടച്ചു വച്ച് വേവിക്കുക. അൽപ്പം ഉപ്പും ചേർത്ത് ഇളക്കുക. ആവിശ്യമെങ്കിൽ ചെറു ചൂടു വെള്ളം തളിക്കുക. ശേഷം പുട്ട് പൊടിച്ചു ചേർത്ത് നന്നായി ഇളക്കുക. നെയ്യിൽ മൂപ്പിച്ച അണ്ടിപ്പരിപ്പ്, കിസ്മസ്സ് എന്നിവ ഇടുക. പുട്ട് ഉപ്പുമാവ് റെഡി. ഇത് പപ്പടവും കൂട്ടി കഴിക്കാം.