ഈസിയായി ഒരു വെജ് ടോസ്റ്റ് തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു റെസിപ്പിയാണിത്. ഈസിയായി പിള്ളേരെ പച്ചക്കറികൾ കഴിപ്പിയ്ക്കാവുന്ന ഒരു മാർഗമാണിത്.
ആവശ്യമായ ചേരുവകൾ
- ബ്രെഡ് -5
- മുട്ട -3
- സവാള -1 ചെറുത്
- ക്യാരറ്റ് – 1 ചെറുത്
- ബീൻസ് -3
- പച്ചമുളക് -1
- ഇഞ്ചി -1 ചെറിയ കഷ്ണം
- വെളുത്തുള്ളി -1 അല്ലി
- കുരുമുളക് പൊടി -ആവശ്യത്തിന്
- ഉപ്പ്
തയ്യാറാക്കുന്ന വിധം
എല്ലാം കൂടി മിക്സിയിൽ അരച്ചെടുത്തു മുട്ടയിൽ കലക്കുക. ഓരോ ബ്രീഡ് പീസ് ഇതിൽ മുക്കി തവയിൽ വെച്ച് മൊരിച്ചെടുക്കുക. സംഭവം റെഡി.