പറാത്ത പല തരത്തിലും ഉണ്ടല്ലേ, ഇന്ന് അല്പം വ്യത്യസ്തമായി ഒരു പറാത്ത തയ്യാറാക്കിയാലോ? രുചികരമായ പനീർ പറാത്ത റെസിപ്പി.
ആവശ്യമായ ചേരുവകൾ
മാവ് തയ്യാറാക്കാൻ
- 1 കപ്പ് ഗോതമ്പ് പൊടിയിൽ ആവശ്യത്തിനു് ഉപ്പും വെള്ളവും ഒഴിച്ച് കുഴച്ച് എടുക്കുക. ഇതിലേയക്ക് 1 ടീസ്പൂൺ എണ്ണയും കൂടി ചേർത്ത് മയത്തിൽ കുഴച്ച് 20 മിനിറ്റ് അടച്ച് വയ്ക്കുക.
ഫില്ലിംഗിന്
- പനീർ 200 ഗ്രാം (ക്രഷ് ചെയിതത്)
- പച്ചമുളക് 3 എണ്ണം (ചെറുതായി അരിഞ്ഞത്)
- മുളക് പൊടി 1/4 ടി സ്പൂൺ
- ഗരംമസാല പൊടി 1/4 ടീസ്പൂൺ
- ആംജൂർ പൗഡർ 1/2 ടിസ്പൂൺ
- ജീരകം 1/4 ടീസ്പൂൺ
- മല്ലിയില ചെറുതായി അരിഞ്ഞത്
- ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഇവയെല്ലാം കൂടി മിക്സ് ചെയ്തത് വയ്ക്കുക. 20 മിനിറ്റ് കഴിഞ്ഞ് മാവ് എടുത്ത് ഒന്നൂടി കുഴച്ച ശേഷം ഒരോ ഉരുളകളായി എടുക്കുക. പൊടിയിട്ട് ചെറിയ വട്ടത്തിൽ ഒന്ന് പരത്തിയ ശേഷം നടുവിൽ ഫില്ലിംഗ് വച്ച് കിഴിപോലെയാക്കി ഉരുട്ടി പൊട്ടാതെ വീണ്ടും പൊടിയിട്ട് പരത്തി നെയ്യോ/ എണ്ണയോ തേച്ച് ചുട്ടെടുക്കാം.