ഇന്ന് അല്പം ഹെൽത്തിയായ ഒരു പുഡ്ഡിംഗ് റെസിപ്പി നോക്കിയാലോ? വളരെ രുചികരമായി എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു പുഡ്ഡിംഗ് റെസിപ്പി.
ആവശ്യമായ ചേരുവകൾ
- പാൽ – ഒരു കപ്പ്
- അവക്കാഡോ – 2
- കണ്ടൻസ്ഡ് മിൽക്ക് – അര ടിൻ പഞ്ചസാര – രണ്ട് ടേബിൾ സ്പൂൺ
- ചൈനാഗ്രാസ്-5 ഗ്രാം
തയ്യാറാക്കുന്ന വിധം
അവക്കാഡോ നന്നായി അടിച്ച് വെക്കുക. പാൽ, പഞ്ചസാര, കണ്ടൻസ്ഡ് മിൽക്ക് എന്നിവ ചേർത്ത് തിളപ്പിക്കുക. ചൈനാ ഗ്രാസ് ഉരുക്കി ഒഴിക്കുക, അടുപ്പിൽ നിന്ന് മാറ്റി കുറച്ച് ചൂടാറിയാൽ അരച്ച് വെച്ച അവക്കാഡോ ഒഴിച്ച് കൊടുക്കാം, നന്നായി മിക്സ് ചെയ്ത ശേഷം സെറ്റാകാൻ ഫ്രിഡ്ജിൽ വെക്കുക.