ആലപ്പുഴ റെയിൽവേ സ്റ്റേഷന്റെ പ്രധാന കവാടത്തിന്റെ പരിസരത്തു നിന്ന് എം.ഡി.എം.എയും ചാരസുമായി റേഡിയോളജിസ്റ്റായ യുവാവിനെ ആലപ്പുഴ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് സ്‌പെഷ്യൽ സ്‌കോഡ് അറസ്റ്റു ചെയ്തു. കളർകോട് വടക്കേനട റെസിഡന്റ്സ് അസോസിയേഷൻ ദക്ഷിണയിൽ മുഹമ്മദ് അലീഷാൻ നൗഷാദിനെയാണ് (24) എക്‌സൈസ് ഇൻസ്‌പെക്ടർ എസ്.എസ്.സച്ചിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. യുവാവ് ബാംഗ്ലൂരിൽ റേഡിയോളജിസ്റ്റായി ജോലി ചെയ്യുകയാണ്. ഇയാളിൽ നിന്ന് അഞ്ചുഗ്രാം എം.ഡി.എം.എയും നാല് ഗ്രാം ചരസും പിടിച്ചെടുത്തു. ക്രിസ്മസ് പുതുവത്സര ആഘോഷവുമായി ബന്ധപ്പെട്ട് സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പ്രത്യേക പരിശോധനയിലാണ് യുവാവ് കുടുങ്ങിയത്.