Food

ഒരു ഗോവൻ വിഭവമായാലോ? ചിക്കൻ വിന്താലു | CHICKEN VINTHALU

ഇന്ന് നമുക്ക് ഒരു ഗോവൻ വിഭവം തയ്യാറാക്കിയാലോ? ഇന്നത്തെ സ്പെഷ്യൽ ചിക്കൻ വിന്താലുവാണ്. ചപ്പാത്തിക്കും ബ്രെഡിനുമൊപ്പം കഴിക്കാൻ കിടിലൻ കോമ്പിനേഷൻ ആണ്. ഇത് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

  • ചിക്കൻ – 500 ഗ്രാം
  • സവാള – 1
  • വെളുത്തുള്ളി – 5, 6 അല്ലി
  • ഇഞ്ചി – 1 കഷ്ണം
  • ഉരുളക്കിഴങ്ങ് – 2 എണ്ണം
  • കറുവപ്പട്ട-2
  • വിനാഗിരി – 2 ടീസ്പൂൺ
  • സോസ് – 2 ടേബിൾ സ്പൂൺ
  • മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
  • ജീരകപ്പൊടി – 1/4 ടീസ്പൂൺ
  • മുളകുപൊടി – 2 ടേബിൾ സ്പൂൺ
  • (കാശ്മീരി ചില്ലി)
  • ഉപ്പ്
  • വെള്ളം

തയ്യാറാക്കുന്ന വിധം

ഉരുളക്കിഴങ്ങ് പുഴുങ്ങി മുറിച്ചു വയ്ക്കുക. മുളകുപൊടി, മഞ്ഞൾപ്പൊടി, സവാള, വെളുത്തുള്ളി, ഇഞ്ചി എന്നിവ വിനാഗിരി ചേർത്ത് അടിച്ചെടുക്കുക. പാത്രത്തിൽ എണ്ണ ഒഴിച്ച് ഈ മിശ്രിതം വഴറ്റുക. അതിലേക്ക് കറുവാപട്ട ചേർക്കുക. ചിക്കൻ, ജീരകപ്പൊടി, ഉപ്പ് എന്നിവയും ചേർക്കുക. നന്നായി യോജിപ്പിക്കുക. ഇതിലേക്ക് സോസ്, ഉരുളക്കിഴങ്ങ് പുഴുങ്ങിയത് എന്നിവ ചേർക്കുക. നന്നായി ഇളക്കി വെള്ളം ഒഴിച്ച് മൂടിവച്ച് വേവിക്കുക. വെന്ത ശേഷം പച്ചമുളകും വേപ്പിലയും വിതറി അലങ്കരിക്കാം. ച