ഇന്ത്യ സഖ്യത്തിന്റെ നേതൃത്വം മമത ബാനര്‍ജിക്ക് നല്‍കണമെന്ന് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. കോണ്‍ഗ്രസിന്റെ എതിര്‍പ്പില്‍ കാര്യമില്ലെന്നും ലാലു പ്രസാദ് യാദവ് പറയുന്നു. ആര്‍ജെഡി മമതയെ പിന്തുണയ്ക്കുമെന്നും ലാലു വ്യക്തമാക്കി. നേരത്തെ എൻസിപി നേതാവ് ശരദ് പവാറും മമത ബാനർജിക്ക് പിന്തുണ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇന്ത്യ സഖ്യത്തിന്റെ നേതൃത്ത്വം ഏറ്റെടുക്കാൻ മമത ബാനർജി താൽപര്യമറിയിച്ചത്. അതേസമയം ശരദ് പവാർ ഇന്ന് ദില്ലിയിൽ അരവിന്ദ് കെജ്രിവാളുമായി കൂടികാഴ്ച നടത്തും.
സഖ്യത്തെ നയിക്കാന്‍ താന്‍ തയ്യാറാണ് എന്ന മമതയുടെ, പ്രഖ്യാപനത്തിന് പിന്നാലെ ഇന്ത്യ സഖ്യത്തില്‍ ഉണ്ടായ അഭിപ്രായ ഭിന്നത തുടരുകയാണ്.
നേതൃസ്ഥാനം ഏറ്റെടുക്കാമെന്ന മമത ബാനര്‍ജിയുടെ നിലപാടിനെതിരെ സിപിഐ ജനറല്‍സെക്രട്ടറി ഡി രാജ രൂക്ഷ വിമര്‍ശനമുയര്‍ത്തി. മമതയുടെ നീക്കം ഇന്ത്യ സഖ്യത്തെ തകര്‍ത്ത് ബിജെപിയെ സഹായിക്കാനാണെന്ന് ഡി രാജ പറഞ്ഞു.