മനസിനെ കോരി തരിപ്പിക്കുന്ന പ്രകൃതിയുടെ മനോഹരിതയുടെ വ്യത്യസ്തമായ പുതിയ മുഖങ്ങള്‍ തേടിയുള്ള യാത്രയില്‍ എനിക്ക് ഒത്തിരി ഇഷ്ടപെട്ട ഒരു യാത്ര.. അതാണ് കൊടൈകനാല്‍..
എന്താണ്ട് ഒന്നര മാസം മുമ്പ് തന്നെ പ്ലാന്‍ ചെയ്താണ് ഈ യാത്ര.. കൊടൈക്കനാലില്‍ റിസോര്‍ട്ടും, യാത്രക്കുള്ള ഇന്നോവയും ഒരു മാസം മുമ്പ് തന്നെ റെഡി ആയി. ഒക്ടോബര്‍ ഒന്നിന് പോകാന്‍ ആയിരുന്നു പ്ലാന്‍ എങ്കിലും. അത് മൂന്നിലേക്ക് മാറ്റി.. കാരണം…..
ഒക്ടോബര്‍ മൂന്നാം തിയതി അതി രാവിലെ തന്നെ (ഏതാണ്ട് നാലരയോടു കൂടി) ഞങ്ങള്‍ യാത്ര തുടങ്ങി.. പോകുന്ന വഴിയില്‍ വെച്ച് പ്രഭാത പ്രാര്‍ത്ഥനയും കഴിഞ്ഞു ഞങ്ങള്‍ യാത്ര തുടര്‍ന്നു.. മൂന്നാര്‍ വഴി ആണ് പോയത്. മൂന്നാറിന്റെ ഭംഗി മനപാടമാകിയ ഞങ്ങള്ക് അതൊരു പുതിയ അനുഭവം ആയിരുന്നില്ല..ഹൈ റേഞ്ച് ഇല്‍ കൂടിയുള്ള യാത്ര അനീഷിനെ വല്ലാതെ തളര്‍ത്തി.. തേയില തോട്ടങ്ങള്‍ പതിവ് കാഴ്ചകള്‍ എന്ന പോലെ ഞങ്ങള്ക് തോന്നി.. അത് കൊണ്ട് തന്നെ അവിടെ നിന്നും ഒരു ഫോട്ടോ പോലും എടുക്കാന്‍ തന്നെ ആരും തയ്യാര്‍ ആയതു പോലും ഇല്ല..കോക്ക് വാക്ക് വ്യൂ എന്നാ സ്ഥലത്തേക്കാണ്..കൊടൈക്കനാലല്‍ ഞാന്‍ എന്ത് കാണാന്‍ ആഗ്രഹിച്ചുവോ അത് അവിടെ കാണാന്‍ കഴിഞ്ഞു.. മഞ്ഞിന്‍റെ ഭംഗി, അത് മേഘങ്ങളേ പോലെ .. മേഘമാണോ അതോ മഞ്ഞാണോ എന്ന് മനസിലാകാന്‍ വളരെ പ്രയാസം തന്നെ. ക്യാമറയില്‍ ഞാന്‍ കണ്ട കാഴ്കള്‍ തുരു തുരെ അടിച്ചു കൊണ്ടിരുന്നു.. മനസിനെ കുളിര്‍ നല്‍കുന്ന ആ കാഴ്ച ഒന്ന് കാണേണ്ടത് തന്നെ.. എത്ര കണ്ടാല്ലും മതി വരാത്ത ആ കാഴ്ചകള്‍ മനസിലും ക്യാമറയിലും പതിച്ച ശേഷം ഞങ്ങള്‍ അവിടെന്നു വിട പറഞ്ഞു.. അപ്പോള്‍ എനിക്ക് ഈ യാത്രയുടെ സുഖം സഫലീകരിച്ചത് പോലെ. അത്രയ്ക്ക് സുന്ദരമായിരുന്നു ആ കാഴ്ചകള്‍..അവിടെ നിന്നും ഞങ്ങള്‍ പോയത് പില്ലെര്‍ റോക്ക്സ് കാണാന്‍ ആണ്.. ദൂരെ നിന്നും കാണുന്ന ഒരു കൂറ്റന്‍ പറ.. കോട മഞ്ഞില്‍ അത് കാണാന്‍ തന്നെ പ്രയാസം.. നേരത്തെ കണ്ട അത്രയും സുന്ദരമാല്ലെങ്കിലും ഈ കാഴ്ചയും മനോഹരം തന്നെ.. പെട്ടെന്ന് തന്നെ അവിടെ നിന്നും ഞങ്ങള്‍ പോയി.. suicide പോയിന്റ് ആയിരുന്നു അടുത്ത ലക്‌ഷ്യം.. വഴി തെറ്റി.. റോഡില്‍ കണ്ടവരോടൊക്കെ ചോദിച്ചപ്പോള്‍ suicide ചെയ്യാന്‍ ആണെങ്കില്‍ എവിടെ നിന്നും ചെയ്യാം എന്നാ ഭാവത്തോടെ വഴി പറഞ്ഞു തന്നു. എന്തായാലും അവിടെ പോയില്ല.. ഗുണാ ഗുഹ ആയിരുന്നു അടുത്ത ലക്ഷ്യം.എത്ര മനോഹരം, എഴുതാനും പറയാനും വാക്കുകള്‍ പോര.. ആ കാഴചകള്‍ ഞങ്ങള്‍ എടുത്ത ഫോട്ടോകളിലൂടെ സംസാരിക്കും.. നല്ല മഞ്ഞ്.. പ്രകൃതിയുടെ ഈ കാഴ്ചകളുടെ സൃഷ്ടാവിന് പ്രണാമം… ഏകദേശം 12 മണി ആയി എന്നാല്‍ പോലും സൂര്യ പ്രതാപം ഒരു തരി പോലും ഇല്ല.. ക്യാമറ കണ്ണുകളില്‍ ആ കാഴ്ചകള്‍ മാറി മാറി പതിഞ്ഞു കൊണ്ടിരുന്നു.