Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

എത്രയറിഞ്ഞാലും അറിയാനുള്ളതിലേറെ പഠിപ്പിക്കുന്ന മാന്ത്രികനാണ് യാത്ര

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 10, 2024, 03:37 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

നിറവേറ്റാത്ത സ്വപ്‌നങ്ങൾ പേറി നിരാശപ്പെടാനുള്ളതല്ല ജീവിതം. നിറമാർന്ന അനുഭവങ്ങൾ കൊണ്ട് സമ്പന്നമാക്കേണ്ടതാണത്. വൈവിധ്യമാർന്ന അനുഭവങ്ങളുടെ നിധികുംഭങ്ങൾ സമ്മാനിക്കുന്ന അക്ഷയ ഖനിയാണ് യാത്രകൾ.

ഓരോ യാത്രയും നമുക്കായി കരുതിവെക്കുന്നത് എന്ത് മാത്രം അവർണനീയമായ മുഹൂർത്തങ്ങളാണ്! യാത്രയുടെ ദൂരമല്ല യാത്രികരുടെ മനോഭാവവും കൂടെ യാത്ര ചെയ്യുന്നവരുടെ മഹിമയുമാണ് ഓരോ യാത്രയേയും വേറിട്ടതാക്കുന്നത്.

 

 

യാത്രയുടെ മനസ്സറിഞ്ഞവർക്ക് ഹൃദയ വിശാലതയും മനസ്സുഖവും ഒപ്പം ഒത്തിരി കഥകളും സമ്മാനിക്കുന്നതാണ് ഓരോരോ യാത്രയും.

യാത്രകൾ ഉല്ലാസപ്രദവും ഉന്മേഷദായകവും ആയിത്തീരുന്നത് ഉൾത്തെളിച്ചത്തോടെ പിന്നിടുന്ന ദൂരങ്ങളും കാണുന്ന കാഴ്ചകളും അകമിഴിയിൽ പതിയുമ്പോഴാണ്.

മണ്ണും വിണ്ണും ഒരുക്കിവെച്ച വിശിഷ്ട വിഭവങ്ങൾ അനുദിനം ആസ്വദിക്കാനുള്ള ഉൾപ്രേരണ ഉള്ളിലുള്ളയാൾക്ക് യാത്ര ഒരു മഹാ പാഠപുസ്തകം ആയി മാറുമെന്നതിൽ സംശയമില്ല. ആകാശ നീലിമയും ഗഗനചാരികളായ മേഘപാളികളിൽ തെളിയുന്ന അനിർവചനീയമായ ചിത്രങ്ങളും ചലനവേഗങ്ങളും ഒരു ഭാഗത്ത്.

ReadAlso:

1700 കളിൽ കടൽക്കൊള്ളക്കാരുടെ സങ്കേതം ഇന്ന് നാസോ സഞ്ചാരികളുടെ പറുദീസ

രണ്ടരക്കോടി ഉപയോക്തൃ ഐഡികൾ നിർജ്ജീവമാക്കി ഐആർസിടിസി!!

മഴ; വയനാട്ടിലെ റിസോർട്ട്, ഹോം സ്റ്റേകളിൽ പ്രവേശനത്തിന് നിരോധനം

മക്കയിൽ നിയമലംഘനം നടത്തിയ 25 ഹോട്ടലുകൾക്ക് ടൂറിസം മന്ത്രാലയം പൂട്ടിട്ടു

ഇനി സ്ലീപ്പർ ക്ലാസ് യാത്ര കഠിനമാകില്ല; അടുത്ത യാത്രയിൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

ചിറകടിച്ചുയർന്ന് കളകൂജനമുതിർത്ത് പറക്കുന്ന പക്ഷികൾ തീർക്കുന്ന അവർണനീയമായ കാഴ്ചകൾ വേറെ. കൂടാതെ, തുമ്പികളും പൂമ്പാറ്റകളും പകരുന്ന നയനഹാരിയായ നൃത്ത വൈവിധ്യങ്ങൾ വേറെ.

ഇതിനെല്ലാം പുറമെ ആകാശ പശ്ചാത്തലത്തിൽ വ്യക്ഷത്തലപ്പുകൾ വരച്ചിടുന്ന അമൂർത്ത ചിത്രങ്ങളുടെ അതീവ സുന്ദരങ്ങളായ കാഴ്ചകൾ മറുവശത്തും. യാത്രികരുടെ ആകാശത്തിന് അനന്ത വർണങ്ങളാണെന്ന് പറയുന്നതിൽ അതിശയോക്തിയില്ല.

 

 

സഞ്ചരിക്കുന്ന വഴിയുടെ ഘടന തീർച്ചയായും യാത്രികരുടെ ആസ്വാദന മികവ് വർധിപ്പിക്കും. കുന്നുകളും താഴ്‌വാരങ്ങളും പുഴകളും അരുവിയും കാട്ടാറുകളും മലയിടുക്കുകളും കൽകൊത്തളങ്ങളും ചുരങ്ങളും പിരിയൻ വഴികളും തീരദേശവും വനപ്രദേശം നൽകുന്ന യാത്രാനുഭവങ്ങൾ ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കും. മരുഭൂമിയിലെ യാത്രാനുഭവം ആയിരിക്കില്ല കാനന വീഥിയിലേത്.

കണ്ണ് തുറന്നു വട്ടം പിടിച്ച് കാണേണ്ട വഴികളും കണ്ണടച്ച് കാതുകൾ തുറന്ന് വെച്ച് സാകൂതം കേട്ട് മാത്രം ആസ്വദിക്കേണ്ട സന്ദർഭങ്ങളും യാത്രകളിൽ കടന്നെത്തും. രാത്രിയിലെ യാത്ര പ്രദാനം ചെയ്യുന്ന ആകാശക്കാഴ്ചകൾ വാക്കുകൾക്കതീതവും വർണങ്ങൾക്ക് അപ്രാപ്യവുമാണെന്ന് പറയാം.

 

കോടാനുകോടി നക്ഷത്രങ്ങൾ വൃക്ഷത്തലപ്പുകൾക്കിടയിലൂടെ കണ്ണിറുക്കി ആസ്വാദകരെ പുളകിതരാക്കും. വാഹന വെളിച്ചത്തിൽ കുളിച്ച് നിൽക്കുന്ന വഴിയോര മരച്ചില്ലകൾ അപൂർവ സുന്ദരമായ കാഴ്ച തന്നെയായി മാറും.

 

 

ഇന്ദു പുഷ്പം ചൂടി നിൽക്കുന്ന രാത്രിയാണെങ്കിൽ ചുറ്റിലും നിലാവിൽ കുളിച്ചിരിക്കുന്ന കാഴ്ച എത്ര ചേതോഹരമാണെന്നോ!

പശ്ചാത്തലത്തിൽ ഹൃദയഹാരിയായ ഭാവഗീതങ്ങളോ ഗസലോ കൂടിയുണ്ടെങ്കിൽ പറയുകയും വേണ്ട!

ഋതുഭേദങ്ങൾക്കനുസരിച്ച് യാത്ര അപ്രതീക്ഷിതങ്ങളായ വിരുന്നുകൾ നൽകി നമ്മെ വീർപ്പുമുട്ടിക്കും. പല കാരണങ്ങൾ കൊണ്ട് യാത്ര ചെയ്യുന്നവരാണ് നമ്മിലധികവും. വ്യക്തിപരമായ ആവശ്യങ്ങൾ, തൊഴിൽ, സാഹസികത, ഉല്ലാസം, പ്രകൃതി നിരീക്ഷണം, കച്ചവടം, പഠനം, ചികിൽസ തീർത്ഥാടനം തുടങ്ങിയവ അവയിൽ ചിലത് മാത്രം.അറിവ് ശേഖരിക്കാൻ യാത്രയോളം ഉപകരിക്കുന്ന സർവകലാശാലയില്ല. സർവതല സ്പർശിയായ അറിവുകൾ വാരിക്കൂട്ടാൻ യാത്രക്കാർക്ക് അനായാസേന കഴിയുന്നു. സഹയാത്രികരിൽ നിന്നും അപരിചിതരിൽ നിന്നും ഏറെ പഠിക്കാൻ അവസരം ഒരുക്കുന്നതാണ് മിക്ക യാത്രകളും. പുതിയ ഭാഷ, ജീവിത രീതി, സംസ്‌കാരം, ഭക്ഷണ രീതി, ആചാരങ്ങൾ തുടങ്ങിയവ താൽപര്യമുള്ളവരെ ഏറെ വിജ്ഞരാക്കും.

ഭൂമിയുടെ ഘടന വൈവിധ്യങ്ങളും ചരിത്രത്തിന്റെ സുന്ദര ഭീകര ദൃശ്യങ്ങള്യം നേരിൽ കണ്ടാസ്വദിക്കാൻ ലഭിക്കുന്ന അത്യപൂർവ അവസരങ്ങളായി വേണം ഓരോ യാത്രയേയും ഉപയോഗപ്പെടുത്താൻ.

ധ്യാനലീനരായ യാത്രികർക്ക് പ്രകൃതിയെപ്പോലെ ഉൾവെളിച്ചം നൽകുന്ന ഗുരുവില്ല. ഓരോ യാത്രയും അകതാരിലേക്കുള്ള യാത്രയായി പരിണമിക്കുന്നത് യാത്രയിലെ ധന്യമുഹൂർത്തങ്ങളിലാണ്.

ഗ്രാമവീഥിയിലൂടെയും നഗരവീഥികളിലൂടെയുമെല്ലാം യാത്രകളാവാം. ഇടയ്ക്കിടെ ബോധപൂർവം ഒരുക്കുന്ന യാത്രകൾ ജീവിതത്തിന് പുതു സുഗന്ധവും നവ വർണങ്ങളും പ്രദാനം ചെയ്യുമെന്നതിൽ സംശയമില്ല.

എത്രയറിഞ്ഞാലും അറിയാനുള്ളതിലേറെയാണെന്ന് പഠിപ്പിക്കുന്ന മാന്ത്രികനാണ് ഓരോരോ യാത്രയും.

Tags: TRAVELtravel storyയാത്രട്രാവൽpack the bag

Latest News

അതുല്യയുടേത് ആത്മഹത്യയെന്ന് ഫോറൻസിക് ഫലം; മൃതദേഹം നാട്ടിലെത്തിക്കാൻ നടപടികൾ പുരോ​ഗമിക്കുന്നു ‌| Forensic results indicate that Atulya’s death was a suicide

പ്രതിപക്ഷ നിരയിൽ നിന്നൊരാൾ രാഷ്ട്രീയ വനവാസത്തിന് തയ്യാറെടുക്കുന്നു; വി ഡി സതീശ നെ പരിഹസിച്ച് ശിവൻകുട്ടി – v sivankuttys fb post

എംആർ അജിത് കുമാറിന് എക്‌സൈസ് കമ്മീഷണറായി പുതിയ നിയമനം ‌‌ | mr-ajith-kumar-will-be-the-excise-commissioner

മുഖമില്ലാത്ത ആളുകളുടെ ആക്രമണത്തെ ഞാന്‍ എന്തിന് അഭിമുഖീകരിക്കണം; വ്യാജപ്രചരണങ്ങൾക്ക് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ – Rahul mamkootathil about cpm cyberattacks

കന്യാസ്‌ത്രീകളെ അറസ്റ്റ്‌ ചെയ്‌ത സംഭവം മതേതര സ്വഭാവത്തിനും പൗരസ്വാതന്ത്ര്യത്തിനും എതിരായ വെല്ലുവിളി; തലശ്ശേരി ആര്‍ച്ച് ബിഷപ്പ് – joseph pamplany about malayali nuns arrest

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.