വളരെ എളുപ്പത്തിൽ മൈദ കൊണ്ട് തയ്യാറാക്കവുന്ന. ഒരു സ്നാക്ക് ഉണ്ടാക്കാം. സമയമില്ലാത്തപ്പോൾ ബ്രേക്ഫാസ്റ്റ് ആയും തയ്യാറാക്കാം. വളരെ കുറച്ച് ചേരുവകൾ മാത്രം മതി ഇത് തയ്യാറാക്കാൻ.
ആവശ്യമായ ചേരുവകൾ
നെയ്യ്
ഉണക്കമുന്തിരി
കശുവണ്ടി
തേങ്ങാ ചിരവിയത്
പഞ്ചസാര
ഏലക്കായ പൊടി
മുട്ട
മൈദ
മഞ്ഞൾപൊടി
ഉപ്പ്
വെള്ളം
തയ്യാറാക്കുന്ന രീതി
ഈ പലഹാരം തയ്യാറാക്കാൻ ആദ്യം ഫില്ലിംഗ് റെഡിയാക്കണം. അതിനായി ഒരു പാനിൽ നെയ്യ് ഒഴിച്ച് ചൂടാക്കുക. കശുവണ്ടിയും മുന്തിരിയും ആദ്യം വറുത്തെടുത്ത് മാറ്റിവയ്ക്കാം. അടുത്തതായി തേങ്ങ ചിരകിയത് ചേർക്കാം. ഇത് നന്നായി ചൂടാകുമ്പോൾ പഞ്ചസാരയും ഏലക്കായ പൊടിയും ചേർത്ത് വീണ്ടും നല്ലപോലെ ചൂടാക്കാം. ചെറുതായി നിറം മാറുമ്പോൾ തീ ഓഫ് ചെയ്യുക. ഇനി ഒരു മിക്സിയുടെ ജാറിലേക്ക് മുട്ട മൈദ ഉപ്പ് വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കാം. നല്ല ലൂസ് ആയ ഒരു ബാറ്റർ ആണ് വേണ്ടത്. ഈ ബാറ്റർ ഉപയോഗിച്ച് നൈസ് ദോശകൾ ഉണ്ടാക്കുക. ഈ ദോശക്കു ഉള്ളിൽ തേങ്ങാ ഫില്ലിംഗ് വെച്ച് റോൾ ചെയ്തെടുക്കാം.