വയനാട് ദുരന്തത്തെ സംബന്ധിച്ച് പറഞ്ഞിട്ടുള്ള ചില കാര്യങ്ങൾ, ആ കാര്യങ്ങളിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയൻ, അങ്ങനെയുള്ള ഒരു പശ്ചാത്തലത്തിലാണ് വസ്തുതകൾ ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കാൻ ഉള്ള ഉദ്ദേശത്തോടെ ഉദ്ദേശത്തോടുകൂടി ഞാനിന്ന് മാധ്യമങ്ങളിൽ കാണുന്നത് എന്ന് വി മുരളീധരൻ.
ഒരുപക്ഷേ ഹൈക്കോടതിയിൽ നിന്ന് കഴിഞ്ഞ ദിവസം കിട്ടിയ അടിയുടെ മറക്കാൻ ആയിരിക്കണം ഒരു പക്ഷേ ഇന്നലെ ആഭ്യന്തരമന്ത്രിയുടെ പേരില് കുതിര കയറാനുള്ള ആ ശ്രമം. വാസ്തവത്തിൽ അദ്ദേഹം ഇന്നലെ ചെയ്യേണ്ടിയിരുന്നത് ഹൈക്കോടതിയിൽ ഉയർത്തിയിട്ടുള്ള ചോദ്യങ്ങളും പ്രശ്നങ്ങളും ആ പ്രശ്നമായി സംബന്ധിച്ചുള്ള വസ്തുതകൾ, ആ വസ്തുതകൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ ശ്രമിച്ചിരുന്നെങ്കിൽ ഒരുപക്ഷേ ഹൈക്കോടതിയിൽ അഭിഭാഷകന്റെ തയ്യാറെടുപ്പുകൾ ഇല്ലാത്ത തന്നെ വസ്തുതകൾ ജനങ്ങളെ അറിയിക്കാൻ തയ്യാറെടുക്കുമായിരുന്നു. ഇന്നലെ അദ്ദേഹം കരുതലും കൈത്താങ്ങ് എന്നൊക്കെയാണ് സൂചിപ്പിച്ചത്. അത് വാക്കിൽ മാത്രം പോരാ പ്രവർത്തിയിൽ കൂടി വേണമെന്ന് വി മുരളീധരൻ.
വിശദമായ പഠന റിപ്പോര്‍ട്ട് നല്‍കാന്‍ കേരളം വൈകിയത് കൊണ്ടാണ് പ്രത്യേക സാമ്പത്തിക സഹായ പാക്കേജ് പ്രഖ്യാപിക്കാത്തത് എന്ന കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന തീര്‍ത്തും വസ്തുതാ വിരുദ്ധമാണ്. അതില്‍ കേരളത്തിന്റെ പ്രതിഷേധം രേഖപെടുത്തുന്നു.
ജൂലൈ 30 ന് പുലര്‍ച്ചെയാണ് വയനാട് മേപ്പാടി പഞ്ചായത്തില്‍ മുണ്ടക്കൈ, ചൂരല്‍മല, അട്ടമല, പുഞ്ചിരിമട്ടം, കുഞ്ഞോം എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. രാജ്യത്തെ ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നായിരുന്നു അത്. അതുകൊണ്ടാണ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കേന്ദ്ര സംഘം വന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുകയും അവലോകനം നടത്തുകയും ചെയ്തത്.
കേന്ദ്ര ആഭ്യന്തര മന്ത്രി ആദ്യമായല്ല വയനാട് വിഷയത്തില്‍ പാര്‍ലമെന്റിനെയും പൊതു സമൂഹത്തെയും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത് .ഇല്ലാത്ത കാലാവസ്ഥാ റിപ്പോര്‍ട്ട് വ്യാജമായി ഉദ്ധരിച്ച് പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിക്കാന്‍ മുമ്പ് ശ്രമിച്ചു. ? കേന്ദ്രം ഉരുള്‍ പൊട്ടലിനെ പറ്റി കൃത്യമായ മുന്നറിയിപ്പ് നല്‍കിയിരുന്നു, എന്നിട്ട് കേരളം എന്താണ് ചെയ്തത് ?? എന്ന ചോദ്യമാണ് അന്ന് പാര്‍ലമെന്റില്‍ ഉന്നയിച്ചത്. അങ്ങനെയൊരു മുന്നറിയിപ്പ് ഉണ്ടായിരുന്നില്ല എന്ന് അപ്പോള്‍ തന്നെ തെളിവ് സഹിതം വ്യക്തമാക്കപ്പെട്ടു, അന്നത്തേതിന്റെ ആവര്‍ത്തനമായി വേണം ഇക്കഴിഞ്ഞ ദിവസത്തെ പാര്‍ലമെന്റിലെ പ്രസ്താവനയെയും കാണാന്‍. ആഗസ്റ്റ് 10 നാണ് പ്രധാനമന്ത്രി ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്.