മാങ്ങ അച്ചാർ ഉണ്ടാക്കിയാൽ പെട്ടെന്ന് കേടു വന്നു പോകുന്നു എന്നതാണോ നിങ്ങളുടെ പ്രശ്നം. കാലങ്ങളോളം കേടാകാത്ത കിടിലൻ മാങ്ങാ അച്ചാർ തയ്യാറാക്കുന്ന രീതി എങ്ങനെയാണെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
മാങ്ങ
കല്ലുപ്പ്
നല്ലെണ്ണ
ജീരകം
ഉലുവ
കടുക്
മുളകുപൊടി
ഉലുവ
കായപ്പൊടി
തയ്യാറാക്കുന്ന രീതി
മാങ്ങ കഴുകി തുടച്ചെടുത്ത് മാറ്റിവയ്ക്കുക. ശേഷം മാങ്ങാണ്ടിയുടെ ഭാഗം കളഞ്ഞ് ബാക്കി ഭാഗം നീളത്തിൽ അല്പം കട്ടിയായി അരിഞ്ഞെടുക്കണം. അരിഞ്ഞുവെച്ച മാങ്ങയുടെ കൂട്ടിലേക്ക് ഒരുപിടി അളവിൽ കല്ലുപ്പു കൂടി ഇട്ട ശേഷം ഒരു ദിവസം അടച്ചു വെക്കുക. അച്ചാർ ഉണ്ടാക്കി തുടങ്ങാനായി അടി കട്ടിയുള്ള ഒരു ചീനച്ചട്ടി അടുപ്പത്തുവച്ച് ചൂടായി വരുമ്പോൾ അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ അളവിൽ നല്ലെണ്ണ ഒഴിച്ചുകൊടുക്കണം. എണ്ണ ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് ഉപ്പിലിട്ടു വച്ച മാങ്ങയുടെ കഷണങ്ങൾ കൂടിയിട്ട് ഒന്ന് വേവിച്ചെടുക്കുക. ഈയൊരു സമയം കൊണ്ട് അച്ചാറിലേക്ക് ആവശ്യമായ മറ്റ് മസാല കൂട്ടുകൾ തയ്യാറാക്കാം. അതിനായി ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് ഒരുപിടി അളവില്‍ ജീരകം, ഉലുവ, കടുക് എന്നിവയിട്ട് പച്ചമണം പോകുന്നതുവരെ ചൂടാക്കി എടുക്കുക. ഈ ചേരുവകളെല്ലാം എടുത്തു മാറ്റി വെച്ച ശേഷം അതേ പാനിലേക്ക് അല്പം മുളകുപൊടി ചേർത്ത് ചൂടാക്കി എടുക്കണം. ശേഷം ചൂടാക്കി വെച്ച ഉലുവ, ജീരകം എന്നിവയുടെ കൂട്ട് മിക്സിയുടെ ജാറിൽ ഇട്ട് പൊടിച്ചെടുക്കുക. വെന്ത് വന്ന മാങ്ങയിലേക്ക് മുളകുപൊടി, കായപ്പൊടി, കുറച്ചുകൂടി ഉപ്പ് പൊടിച്ചുവെച്ച ഉലുവയുടെ കൂട്ട് എന്നിവ കൂടി ചേർത്ത് ഒന്ന് മിക്സ് ചെയ്ത ശേഷം സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. അച്ചാറിന്റെ ചൂടൊന്ന് ആറി കഴിഞ്ഞാൽ എയർ ടൈറ്റ് ആയ കണ്ടെയ്നറുകളിൽ സൂക്ഷിച്ചു വയ്ക്കാം.