· ഇന്ത്യയെ ആഗോള നിര്‍മാണ ഹബ് ആക്കുകയും ആയിരങ്ങള്‍ക്ക് ജോലി നല്‍കുകയും നിര്‍മാണ് സ്റ്റാര്‍ട്ട് അപ്പ് മേഖലയില്‍ 120ദശലക്ഷം ഡോളര്‍ നിക്ഷേപം എത്തിക്കുകയും ചെയ്യുന്നതിനുള്ള സര്‍ക്കാറിന്‍റെ മുഖ്യ മുന്‍ഗണന ത്വരിതപ്പെടുത്താന്‍ ആമസോണ്‍ സംഭവ് വെഞ്ചര്‍ ഫണ്ട് ഡിബിഐഐടിയുമായി ധാരണാ പത്രം ഒപ്പുവെച്ചു
· ഇന്ത്യയില്‍ നിന്ന് 2030-ഓടെ 80 ബില്യണ്‍ ഡോളറിന്‍റെ ആകെ കയറ്റുമതി സാധ്യമാക്കും വിധം ആമസോണിന്‍റെ കയറ്റുമതി പ്രതിബദ്ധത നാലു മടങ്ങ് വര്‍ധിപ്പിക്കും
· ആമസോണ്‍ ഫ്രൈറ്റ്സ്, ആമസോണ്‍ ഷിപ്പിങ് എന്നിവ അവതരിപ്പിച്ച് ഇന്ത്യയില്‍ ഉടനീളം ആഗോള നിലവാരത്തിലുള്ള വിശ്വസനീയവും ചെലവു കുറഞ്ഞതുമായ ലോജിസ്റ്റിക് സേവനങ്ങള്‍ ലഭ്യമാക്കും.
· ചെറുകിട ബിസിനസുകളെ ശാക്തീകരിക്കാനും കയറ്റുമതി വര്‍ധിപ്പിക്കാനും തൊഴില്‍ സൃഷ്ടിക്കാനും ആമസോണ്‍ ബിസിനസ് പ്രതിബദ്ധതയുടെ ഭാഗമായി പുതിയ നീക്കങ്ങള്‍ ആരംഭിക്കും.
പ്രതിവര്‍ഷ സംഭവ് സമിറ്റിന്‍റെ അഞ്ചാമത് പതിപ്പിനോട് അനുബന്ധിച്ച് ആമസോണ്‍ വികസിത് ഭാരതിനോടുള്ള തങ്ങളുടെ പ്രതിബദ്ധത ശക്തമാക്കുന്ന നിരവധി നീക്കങ്ങള്‍ പ്രഖ്യാപിച്ചു. ഇന്ത്യയിലെ ചെറുകിട ബിസിനസുകളെ ശാക്തീകരിക്കുകയും പിന്തുണക്കുകയും ആഘോഷിക്കുകയും ചെയ്ത് അവരുടെ വളര്‍ച്ച ഇന്ത്യയിലും ആഗോള തലത്തിലും ശക്തമാക്കുന്നതിനുള്ള ആമസോണിന്‍റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സംഭവ് സമിറ്റ് സംഘടിപ്പിക്കുന്നത്. ഇതിന്‍റെ ഭാഗമായി ആമസോണ്‍ ഡിപിഐഐടിയുമായി ധാരണാ പത്രം ഒപ്പു വെച്ചു. ഇന്ത്യയെ ആഗോള നിര്‍മാണ ഹബ് ആയി ഉയര്‍ത്താനുളള സര്‍ക്കാരിന്‍റെ മുന്‍ഗണന ത്വരിതപ്പെടുത്തുന്നതാണ് ഈ നീക്കം. സ്റ്റാര്‍ട്ട് അപ്പുകളില്‍ നിക്ഷേപിച്ച് ഇന്ത്യയിലെ ഉപഭോക്തൃ വസ്തു നിര്‍മാണത്തെ ഡിജിറ്റലൈസ് ചെയ്യുന്ന രീതിയില്‍ സംഭവ് വെഞ്ചര്‍ ഫണ്ടില്‍ നിന്ന് ആമസോണ്‍ 120 എംഎം ഡോളര്‍ വകയിരുത്തിയിട്ടുമുണ്ട്. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള ഡിമാന്‍റ് നിറവേറ്റാനും ആയിരക്കണക്കിനു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഇതു സഹായകമാകും. ഇന്ത്യയില്‍ നിന്നുള്ള ആകെ കയറ്റുമതി 2030-ഓടെ 80 ബില്യണ്‍ ഡോളറാക്കി ഉയര്‍ത്തുക എന്നതു സാധ്യമാക്കും വിധം ആമസോണിന്‍റ കയറ്റുമതി പ്രതിബദ്ധത നാലു മടങ്ങു വര്‍ധിപ്പിക്കുകയും ചെയ്യും. ഇന്ത്യയിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായുള്ള ആമസോണിന്‍റെ ഗ്ലോബല്‍ സെല്ലിങ് പ്രോഗ്രാം, നിര്‍മാതാക്കള്‍, ഡി 2 സി സ്റ്റാര്‍ട്ട് അപ്പുകള്‍, ഇന്ത്യയില്‍ നിര്‍മിക്കുന്ന ഉല്‍പന്നങ്ങള്‍ ശേഖരിച്ച് ആമസോണ്‍ ഗ്ലോബല്‍ മാര്‍ക്കറ്റ് പ്ലെയ്സ് വഴി വില്‍ക്കല്‍ തുടങ്ങിയ നിരവധി നീക്കങ്ങള്‍ സംയോജിപ്പിച്ചാവും ഇതു നടപ്പാക്കുക. ഹോം ആന്‍റ് കിച്ചണ്‍ ഉല്‍പന്നങ്ങള്‍, വസ്ത്രം, കളിപ്പാട്ടങ്ങള്‍, ആരോഗ്യ-പോഷക സപ്ലിമെന്‍റുകള്‍, ആയുര്‍വേദ ഉല്‍പന്നങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെട്ട വിവിധ മേഖലകളിലെ കയറ്റുമതി സാധ്യമാക്കുന്ന നീക്കങ്ങള്‍ ആമസോണ്‍ തുടരും.
ഇതിനു പുറമെ ആഗോള നിലവാരത്തിലുള്ള, വിശ്വസനീയമായ, ചെലവു കുറഞ്ഞ ലോജിസ്റ്റിക് സേവനങ്ങളും ഇന്ത്യയില്‍ ഉടനീളമുള്ള ബിസിനസുകള്‍ക്കായി ആമസോണ്‍ ലഭ്യമാക്കും. പട്ടണങ്ങള്‍ക്കിടയിലും പട്ടണങ്ങള്‍ക്കകത്തും ഗതാഗത സേവനങ്ങള്‍ക്കായി ആമസോണ്‍ ഫ്രൈറ്റ് അവതരിപ്പിച്ചിട്ടുണ്ട്. വിവിധ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് അഞ്ച് അടി മുതല്‍ 40 അടി വരെയുള്ള വിവിധ ശേഷിയിലുള്ളതും ആമസോണ്‍ ഷിപ്പിങിന് അവസാന ഘട്ടത്തിലെ ഡെലവറി സേവനങ്ങള്‍ സാധ്യമാക്കി 14,000 പിന്‍ കോഡുകളില്‍ സേവനം നല്‍കുന്നതുമായിരിക്കും ഇത്. ഏറ്റവും മികച്ച നിലവാരത്തില്‍ ഡെലിവറി കൃത്യ സമയത്തു നല്‍കുകയും മികച്ച പിക്ക് അപ്പ് അനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നതുമായിരിക്കും ഇത്.
വികസിത് ഭാരത് എന്ന സര്‍ക്കാരിന്‍റെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിന് എല്ലാ പങ്കാളികളുടെയും സജീവ സംഭാവന ആവശ്യമാണ്. ഉല്‍പ്പാദനം, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, കയറ്റുമതി എന്നിവയില്‍ ആമസോണിന്‍റെ സംരംഭങ്ങള്‍ വളരെയധികം വിലമതിക്കപ്പെടുന്നു. ഇന്ത്യയിലുടനീളമുള്ള ലോജിസ്റ്റിക് വൈദഗ്ധ്യം പ്രയോജനപ്പെടുത്തുന്നതിനും നഗര കേന്ദ്രങ്ങളില്‍ നിന്ന് ഗ്രാമപ്രദേശങ്ങളിലേക്ക് ബിസിനസുകളെ ശാക്തീകരിക്കുന്നതിനുമുള്ള ആമസോണിന്‍റെ ശ്രമങ്ങളെ ഞങ്ങള്‍ വിലമതിക്കുന്നു. സ്വകാര്യമേഖലയുടെ അത്തരം സഹകരണ ശ്രമങ്ങള്‍ നവീകരണം പ്രോത്സാഹിപ്പിക്കുന്നതിനും കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിനും ലോജിസ്റ്റിക് ഇന്‍ഫ്രാസ്ട്രക്ചര്‍ ശക്തിപ്പെടുത്തുന്നതിനും ആഗോള സാമ്പത്തിക ശക്തികേന്ദ്രമായി മാറുന്നതിനുള്ള ഇന്ത്യയുടെ യാത്രയെ നയിക്കുന്നതിനും പ്രധാന പങ്കുവഹിക്കുന്നു ആമസോണ്‍ സംഭവ് 2024 ല്‍ സംസാരിച്ച കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ മന്ത്രി ശ്രീ നിതിന്‍ ജയ്റാം ഗഡ്കരി പറഞ്ഞു.
ആമസോണിന് ഇന്ത്യയില്‍ മുന്നിലുള്ള അവസരങ്ങളെ കുറിച്ച് താന്‍ ആവേശഭരിതനാണെന്ന് ആമസോണ്‍ എമര്‍ജിങ് മാര്‍ക്കറ്റ്സ് സീനിയര്‍ വൈസ് പ്രസിഡന്‍റ് അമിത് അഗര്‍വാള്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടനകളില്‍ ഒന്നായ ഇന്ത്യ ആമസോണിന് മുഖ്യ വിപണിയാണ്. ചെറുകിട ബിസിനസുകളെ ഡിജിറ്റലൈസ് ചെയ്യുക. കയറ്റുമതി വര്‍ധിപ്പിക്കുക, തൊഴില്‍ സൃഷ്ടിക്കുക തുടങ്ങിയ സര്‍ക്കാരിന്‍റെ കാഴ്ചപ്പാടുകളുമായും മുന്‍ഗണനകളുമായും ചേര്‍ന്നു നില്‍ക്കുന്നതാണ് തങ്ങളുടെ ശ്രദ്ധാകേന്ദ്രങ്ങള്‍. ഈ മുഖ്യ മേഖലകളില്‍ നിക്ഷേപിക്കാനും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് സംഭാവനകള്‍ ചെയ്യാനും ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ വികസിത് ഭാരത് സങ്കല്‍പത്തിനു പിന്തുണ നല്‍കാനും തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.