Celebrities

സുപ്രിയക്ക് കൊളംബിയ യൂണിവേഴ്സിറ്റിയിൽ മാസ്റ്റേഴ്സിന് പഠിക്കണമെന്ന് ഭയങ്കര ആഗ്രഹമായിരുന്നു . പക്ഷേ പണം സംഘടിപ്പിക്കാൻ കഴിഞ്ഞില്ല

മലയാള സിനിമയിലെ ഒരു പ്രമുഖ നടന്റെ ഭാര്യ എന്നതിനപ്പുറം സ്വന്തമായി ഒരു ഐഡന്റിറ്റിയുള്ള വ്യക്തിയാണ് പൃഥ്വിരാജ് സുകുമാരന്റെ ഭാര്യയായ സുപ്രിയ മേനോൻ. ഒരു ഇന്റർനാഷണൽ മാധ്യമത്തിന്റെ റിപ്പോർട്ടർ ആയി സേവനമനുഷ്ഠിച്ച സുപ്രിയ തന്റെ വിവാഹത്തിന് ശേഷം വെറുതെ ഇരിക്കുക ആയിരുന്നില്ല ചെയ്തത് നിർമ്മാണ രംഗത്തേക്ക് ആയിരുന്നു ഇപ്പോൾ സുപ്രിയയെ കുറിച്ച് ജെറി പൂവക്കാല എന്ന വ്യക്തി തന്റെ ഫേസ്ബുക്കിൽ പങ്കുവയ്ക്കുന്ന കുറിപ്പാണ് ശ്രദ്ധ നേടുന്നത് ഈ കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ

മുംബൈയിലെ മാധ്യമ പ്രവർത്തക.മുംബൈയിൽ മേഘവിസ്‌ഫോടനം റിപ്പോർട്ട് ചെയ്തവൾ അന്ന് ഏകദേശം 700 പേർ മരിച്ചു വീഴുന്നത് കണ്ണുകൊണ്ട് കണ്ട മാധ്യമ പ്രവർത്തക.മുംബൈയിലെ ട്രെയിൻ സ്ഫോടന പരമ്പരകളും റിപ്പോർട്ട് ചെയ്യുമ്പോൾ ട്രെയിനിന്റെയും മനുഷ്യന്റെയും ഭാഗങ്ങൾ ഇടകലർന്നു ചിതറിത്തെറിച്ചു കിടക്കുന്നത് നേരിട്ടു കണ്ടവൾ.
കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ ഇന്റർനാഷനൽ അഫയേഴ്‌സിൽ മാസ്റ്റേഴ്‌സിന് പ്രവേശനം ലഭിച്ചത്. പക്ഷേ ആ പ്രോഗ്രാമിനു വേണ്ട തുക സംഘടിപ്പിക്കാൻ കഴിയാതെ വന്നപ്പോൾ അത് മാറ്റിവച്ചു.
പക്ഷേ അത് അവളുടെ ജീവിതം തന്നെ മാറ്റി മറിക്കും എന്നവൾ വിചാരിച്ചു കാണില്ല.
ആ സമയത്താണ് എൻഡിടിവിയിലെ എഡിറ്റർ മലയാള സിനിമയെക്കുറിച്ച് ഒരു അസൈൻമെന്റ് ചെയ്യാൻ എന്നെ ഏൽപച്ചത്.

സിനിമയെക്കുറിച്ച് ഒന്നും അറിയാതിരുന്ന എനിക്ക് ആകെ അറിയാമായിരുന്നത്, മലയാള സിനിമയിലെ രണ്ട് വലിയ ‘എം’ (മോഹൻലാൽ– മമ്മൂട്ടി) കളെക്കുറിച്ചാണ്. എന്റെ ഒരു സുഹൃത്താണ് പൃഥ്വിരാജിന്റെ നമ്പർ തന്നിട്ട് വിളിക്കാൻ പറഞ്ഞത്. ‘മലയാളത്തിലെ ഒരു യുവനടനാണ്, അദ്ദേഹത്തെ വിളിച്ചാൽ കുറച്ച് കാര്യങ്ങൾ അറിയാൻ സാധിക്കും’ എന്ന് അവൾ എന്നോടു പറഞ്ഞു. ആ ഒരു ഫോൺ കോൾ എന്റെ ജീവിതത്തിന്റെ ഗതി മാറ്റിമറിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല. എന്റെ സുഹൃത്ത്, എന്റെ ഭാവി ഭർത്താവ് പൃഥ്വിരാജ് സുകുമാരനെപ്പറ്റിയാണ് അവർ എന്നോടു പറയുന്നതെന്ന് ഞാനന്ന് ഓർത്തില്ല. ആദ്യത്തെ ഫോൺ കോൾ മുതൽ ഓർത്തെടുക്കുകയാണ്
സുപ്രിയ.
നാലുവർഷത്തിന് ശേഷം പൃഥ്വിയും ഞാനും വിവാഹിതരാകാൻ തീരുമാനിച്ചു. ഞാൻ ജോലിയിൽനിന്ന് ആറു മാസത്തെ അവധിയെടുത്തു. വളരെ സ്വകാര്യമായ ഒരു ചടങ്ങിൽ ഞങ്ങൾ വിവാഹം കഴിച്ചു. കുറച്ചു മാസങ്ങൾ കേരളത്തിൽ താമസിച്ചതിനു ശേഷം ഞാൻ മുംബൈയിലേക്കുതന്നെ മടങ്ങി. എന്നാൽ ഒരു നടന്റെ ജീവിതം നിലനിർത്തുന്നത് വളരെ കഠിനമായിരുന്നു, അതിനുശേഷം എല്ലാ കാര്യങ്ങളെക്കുറിച്ചും ചിന്തിച്ചുറപ്പിച്ച് ഒടുവിൽ ഞാൻ കേരളത്തിലേക്ക് മടങ്ങാൻ തീരുമാനിച്ചു.

പ്രിയപ്പെട്ടവരെ നമ്മുടെ ജീവിതത്തിലെ തടസ്സങ്ങൾ നന്മയ്ക്കായിട്ടാണ്. അന്ന് സുപ്രിയക്ക് കൊളംബിയ യൂണിവേഴ്സിറ്റിയിൽ മാസ്റ്റേഴ്സിന് പഠിക്കണമെന്ന് ഭയങ്കര ആഗ്രഹമായിരുന്നു . പക്ഷേ പണം സംഘടിപ്പിക്കാൻ കഴിഞ്ഞില്ല. അന്ന്
സ്വഭാഭികമായി വിഷമം ഉണ്ടായേക്കാം . എന്നാൽ ചില തടസങ്ങൾ ചില നന്മക്കായി മാറും എന്ന് പറഞ്ഞതുപോലെ ഇന്ന് മലയാളത്തിന് തന്നെ മികച്ച ഒരു പ്രൊഡ്യൂസറായി മാറി. ജീവിതത്തിൽ
സംഭവിക്കുന്നതെല്ലാം നല്ലതിന് എന്ന് വിശ്വസിക്കണം. ചില വിഷയങ്ങളുടെ മുൻപിൽ വിഷമിച്ചു എന്നെ വായിക്കുന്ന പ്രിയപ്പെട്ടവരോട് പറയട്ടെ എല്ലാം നൻമക്കായി കൂടി വ്യാപാരിക്കും. നഷ്ടത്തിന്റെ ഇരട്ടി കൊയ്യുവാൻ അവസരങ്ങൾ മുമ്പിൽ വരും

story highlight; supriya life