ചെങ്കൊടി പിടിക്കുന്നവര്‍ അഴിമതിയില്‍ നിന്നും വിട്ടു നില്‍ക്കണമെന്ന് സി.പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. അഴിമതിക്കെതിരെ സന്ധിയില്ലാ സമരം ചെയ്യുന്ന സംഘടനയാണ് ജോയിന്റ് കൗണ്‍സില്‍. ഈ കൊടി പിടിക്കാന്‍ ജോയിന്റ് കൗണ്‍സിലിന് അര്‍ഹതയുണ്ട്, അദ്ധ്യാപക സര്‍വീസ് സംഘടനാ സമര സമിതിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുന്‍പില്‍ നടക്കുന്ന 36 മണിക്കൂര്‍ രാപകല്‍ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിമുക്ത സിവില്‍ സര്‍വീസ് എന്ന ജോയിന്റ് കൗണ്‍സില്‍ മുദ്രാവാക്യത്തിന് മുന്‍പത്തെക്കാളും പ്രാധാന്യം കൈവന്ന കാലഘട്ടമാണിത്.
ലോകത്താകെ സിവില്‍ സര്‍വീസ് ഇല്ലാതായി കൊണ്ടിരിക്കുന്ന ഈ കാലത്തു കേരളത്തില്‍ ഒരു ഇടത് പക്ഷ സര്‍ക്കാര്‍ ഉള്ളത് കൊണ്ട് മാത്രമാണ് സിവില്‍ സര്‍വീസ് സംരക്ഷിച്ചു മുന്നോട്ട് പോകുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുവാനുള്ള അനൂകൂല്യങ്ങള്‍ നല്‍കുക എന്നത് ഇടത് പക്ഷ സര്‍ക്കാരിന്റെ കടമയാണ്. അത് കൊണ്ട് ജീവനക്കാര്‍ക്ക് നല്‍കുവാനുള്ള ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ എത്രയും വേഗം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
ധനകാര്യ വകുപ്പുമന്ത്രി കെ.എന്‍.ബാലഗോപാല്‍ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചതു പോലെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിച്ച് പഴയ പെന്‍ഷന്‍ പദ്ധതി അടിയന്തിരമായി നടപ്പിലാക്കണം. ധനകാര്യ മന്ത്രിയുടെ ബഡ്ജറ്റ് പ്രഖ്യാപനം ഇടതുപക്ഷ നയമാണെന്നും അദ്ദേഹം പറഞ്ഞു.
പുത്തന്‍ സാമ്പത്തിക നയത്തിന്റെ വക്താക്കള്‍ സിവില്‍ സര്‍വീസിനെ തകര്‍ക്കാനും സ്വകാര്യ മൂലധന ശക്തികളെ വളര്‍ത്താനുമാണ് ശ്രമിക്കുന്നത്. രാജ്യത്തെ സമ്പത്ത് മുഴുവന്‍ മോദി അദാനി സഖ്യം കൈക്കലാക്കുകയാണ്. പൊതുമേഖലയിലും സര്‍ക്കാര്‍ സര്‍വീസിലും നിയമനങ്ങള്‍ നടക്കുന്നില്ല. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ജനങ്ങളുടെ ക്ഷേമം മുന്‍നിര്‍ത്തി ബദല്‍ വികസന നയവുമായി കേരളത്തിലെ ഇടതുപക്ഷ മുന്നണി മുന്നേറുകയാണ്. ജീവനക്കാര്‍ക്ക് ഇടതുമുന്നണി നല്‍കിയ വാഗ്ദാനങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കുകയാണ് ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും ബിനോയ് വിശ്വം പറഞ്ഞു.
വയനാട് ദുരന്ത ബാധിതര്‍ക്ക് പ്രത്യേക പാക്കേജ് നരേന്ദ്രമോദിയുടെ ഔദാര്യമല്ലെന്നും കേരളത്തിന്റെ അവകാശമാണ്. സമരസമിതി ചെയര്‍മാന്‍ ഒ.കെ.ജയകൃഷ്ണന്‍ അദ്ധ്യക്ഷനായിരുന്നു. ജനറല്‍ കണ്‍വീനര്‍ ജയശ്ചന്ദ്രന്‍ കല്ലിംഗല്‍ സ്വാഗതം പറഞ്ഞു. സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍, പള്ളിച്ചല്‍ വിജയന്‍, എ.ഐ.റ്റി.യു.സി നേതാവ് സോളമന്‍ വെട്ടുകാട്, ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ.പി.ഗോപകുമാര്‍, കെ.ജി.ഒ.എഫ് ജനറല്‍ സെക്രട്ടറി ഡോ.വി.എം.ഹാരിസ്, കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എസ്.സുധികുമാര്‍, കേരള ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റ് സ്റ്റാഫ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി വി.വിനോദ്, കേരള പി.എസ്.സി. സ്റ്റാഫ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ.ആര്‍.ദീപുകുമാര്‍, യുണൈറ്റഡ് ഫെഡറേഷന്‍ ഓഫ് യൂണിവേഴ്‌സിറ്റാ സ്റ്റാഫ് ജനറല്‍ സെക്രട്ടറി വി.ഓ. ജോയ്,പ്രോഗ്രസ്സീവ് ഫെഡറേഷന്‍ ഓഫ് കോളേജ് ടീച്ചേഴ്സ് ജനറല്‍ സെക്രട്ടറി പ്രൊഫ.റ്റി.ജി.ഹരികുമാര്‍, എ.ഐ ആര്‍.ഡി.എം സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ് ബി ഇടമന, എ.കെ.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് കെ.കെ. സുധാകരന്‍, വര്‍ക്കേഴ്‌സ് കോര്‍ഡിനേഷന്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി എം.എം. ജോര്‍ജ്,കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയിസ് യൂണിയന്‍ ജനറല്‍ സെക്രട്ടറി എസ്. ഹസന്‍, കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് റ്റി. ഷാജികുമാര്‍ , കേരള സീനിയര്‍ സിറ്റിസണ്‍ സര്‍വ്വീസ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി എസ്. ഹനീഫ റാവുത്തര്‍, ജോയിന്റ് കൗണ്‍സില്‍ മുന്‍ ജനറല്‍ സെക്രട്ടറി എന്‍. അനന്തകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വൈകുന്നേരം 4.00 മണിക്ക് പൊതു സേവനങ്ങളും ഭരണഘടനയും എന്ന വിഷയത്തെ അധികരിച്ച് നടത്തിയ സെമിനാര്‍ രാജാജി മാത്യു തോമസ് ഉദ്ഘാടനം ചെയ്തു. സെമിനാറില്‍ ആള്‍ ഇന്ത്യ സ്റ്റേറ്റ് ഗവണ്‍മെന്റ് എംപ്ലോയീസ് കോണ്‍ഫഡറേഷന്‍ ജനറല്‍ സെക്രട്ടറി സി.ആര്‍ ജോസ് പ്രകാശ്, കെ. എല്‍. സുധാകരന്‍, ജി. മോട്ടിലാല്‍, എന്‍.ശ്രീകുമാര്‍, കെ.ഷാനവാസ് ഖാന്‍ , പി ചന്ദ്രസേനന്‍ തുടങിയവര്‍ പ്രതികരിച്ചു. രാത്രി ജീവനക്കാരുടെ കലാപരിപാടികളും സമര സ്ഥലത്ത് അരങ്ങേറി. അയ്യായിരത്തില്‍പ്പരം ജീവനക്കാരും അദ്ധ്യാപകരും പങ്കെടുക്കുന്ന സമരം നാളെ വൈകുന്നേരം സമാപിക്കും. സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ.കെ.പ്രകാശ് ബാബു സമാപന സമ്മേളനത്തില്‍ പങ്കെടുക്കും.
CONTENT HIGHGLIGHTS; Repeal of Participatory Pension Scheme and Implement Old Pension Scheme: Binoy Vishwam believes red flaggers should stay away from corruption