സീരിയലുകളിലൂടെ പ്രേക്ഷകര്‍ക്ക് പരിചതരായ താരങ്ങളാണ് ജിഷിൻ മോഹനും അമേയ നായരും. അടുത്തിടെ ഇവര്‍ തമ്മിലുള്ള സൗഹൃദം വലിയ രീതിയിൽ ഗോസിപ്പുകൾക്ക് കാരണമായിരുന്നു. വൈകാതെ ഇരുവരും തമ്മിലുള്ള ബന്ധത്തെ കുറിച്ചും ജിഷിൻ വെളിപ്പെടുത്തി എത്തിയിരുന്നു. ഇപ്പോഴിതാ ഇരുവരും ഒന്നിച്ച് വേഷമിട്ട വീഡിയോ സോംഗിന്റെ വിജയത്തിന്റെ സന്തോഷം പങ്കുവച്ചെത്തിയിരിക്കുകയാണ് ജിഷിൻ.
തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് നടൻ ആൽബം ഏറ്റെടുത്ത എല്ലാവർക്കും നന്ദി അറിയിച്ചത്. “അതെ. മനസ്സ് നിറഞ്ഞ ചിരി, കുടുംബത്തിന്റെ ശബ്‍ദമാണ്. ഒരുപക്ഷേ മാളികപ്പുറം സിനിമയിൽ കല്ലു മോൾക്ക് അച്ഛനെ നഷ്‍ടപ്പെട്ടിലായിരുന്നുവെങ്കിൽ അവളുടെ ചിരി ഒരിക്കലും മായില്ലായിരുന്നു. ഈ മണ്ഡലകാലത്ത് ഫ്രീ ടൈം എങ്ങിനെ പോസിറ്റീവ് ആക്കാം എന്ന് ചിന്തിക്കുമ്പോഴാണ് അത് അയ്യപ്പനിൽ നിന്നാകാം എന്നാണ് അമേയ പറഞ്ഞത്. അങ്ങിനെയാണ് കാണാൻ വിട്ടുപോയ ആ സിനിമ ഞാൻ കണ്ടത്. പിന്നെ കല്ലുമോൾ എത്തി, വീഡിയോഗ്രാഫർ എത്തി, അയ്യപ്പന്റെ അനുഗ്രഹത്താൽ എല്ലാം ഭംഗിയായി വിചാരിച്ചതിലും വേഗത്തിൽ നടന്നു. അത് കണ്ട നിങ്ങളും വളരെ പോസിറ്റീവ് ആയ റെസ്പോണ്ട്സ് തന്നപ്പോൾ ഞങ്ങൾ ഡബിൾ ഹാപ്പി. ഒരു തെറ്റ് കാരണം നിങ്ങളെ വിട്ടു പോകുന്നതല്ല, നൂറു തെറ്റുകൾ തിരുത്തി നിങ്ങളോടൊപ്പം എപ്പോഴും കൂടെ നിൽക്കുന്നതാണ്. സ്നേഹം എന്നുമാണ് നടൻ വീഡിയോ പങ്കുവെച്ച് പറയുന്നത്.
View this post on Instagram
മാളികപ്പുറം സിനിമയിലെ നങ്ങേലിപ്പൂവേ എന്ന് തുടങ്ങുന്ന ഗാനം തന്നെയാണ് വീഡിയോയിലും താരങ്ങൾ ഉപയോഗിച്ചിരിക്കുന്നത്. വിഡിയോ വലിയ വിജയമാണ് സമ്മാനിച്ചിരിക്കുന്നത്. നിരവധി പേരാണ് പ്രതികരങ്ങളുമായി എത്തിയിരിക്കുന്നതും.
STORY HIGHLIGHT: actor jishin mohan latest video