ചേരുവകൾ
• പുളി
• ഇഞ്ചി – 1 ടേബിൾ സ്പൂൺ
• ചെറിയ ജീരകം – 1 ടീ സ്പൂൺ
• മുളക് പൊടി – 1 ടീ സ്പൂൺ
• ശർക്കര – 5 അച്ച്
തയ്യാറാക്കുന്ന വിധം :
ഒരു പാത്രം അടുപ്പിൽ വച്ച് അതിലേക്ക് പുളിയും ഇഞ്ചിയും ചെറിയ ജീരകവും കുറച്ചു മുളകു പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി തിളപ്പിച്ച് എടുക്കുക. പുളിയിലെ സത്തെല്ലാം ആ വെള്ളത്തിലേക്ക് ആവുന്നത് വരെ തിളപ്പിച്ച് എടുക്കേണ്ടതാണ്. പുളി ആയതുകൊണ്ട് തന്നെ വെള്ളം വളരെ പെട്ടെന്ന് കുറുകി വരും. അപ്പോൾ നമ്മൾ വീണ്ടും കുറച്ചു വെള്ളം ഒഴിച്ചു കൊടുത്തു നന്നായി തിളപ്പിച്ച് എടുക്കുക. ഇനി അടുപ്പിൽ നിന്ന് മാറ്റി ഒന്ന് തണുത്ത ശേഷം ഒരു അരിപ്പയിൽ കൂടി നമുക്ക് അരിച്ച് എടുക്കാം.
ശേഷം ഇത് വീണ്ടും ഒരു പാനിൽ വെച്ച് ശർക്കരയും ഒരു നുള്ള് ഉപ്പും ഇട്ട് നന്നായി കുറുക്കി എടുക്കുക.