തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് അളവിൽ അരിപ്പൊടി ഇട്ടുകൊടുക്കുക. ശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പും ഒരുപിടി അളവിൽ തേങ്ങയും ചേർത്ത് കൈ ഉപയോഗിച്ച് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. പിന്നീട് അല്പം വെള്ളം കൂടി ഈ ഒരു കൂട്ടിലേക്ക് ചേർത്ത് നല്ലതുപോലെ കുഴച്ചെടുക്കണം. തയ്യാറാക്കിവെച്ച മാവിനെ കയ്യിൽ ഇട്ട്ചെറിയ രീതിയിൽ പരത്തി എടുക്കുക. അടുത്തതായി ഒരു പാൻ അടുപ്പത്ത് വെച്ച് നന്നായി ചൂടായി വരുമ്പോൾ പിന്നീട് അതിലേക്ക് എണ്ണയൊഴിച്ച് കൊടുക്കുക. അതോടൊപ്പം തന്നെ കടുകും, ഉണക്കമുളകും ഇട്ട് ഒന്ന് പൊട്ടിച്ചെടുക്കുക. അതോടൊപ്പം തന്നെ പട്ട, ഗ്രാമ്പു, ഏലക്ക എന്നിവ കൂടി ഇട്ട് ഒന്ന് ചൂടാക്കി എടുക്കണം. ശേഷം ചെറുതായി അരിഞ്ഞെടുത്ത സവാളയും, ഇഞ്ചിയും, വെളുത്തുള്ളിയുടെ പേസ്റ്റും, പച്ചമുളകും ഇട്ട് പച്ചമണം പോകുന്നത് വരെ വഴറ്റുക. അതിലേക്ക് എരുവിന് ആവശ്യമായ മുളകുപൊടി, മഞ്ഞൾപ്പൊടി, അല്പം ടൊമാറ്റോ സോസ് എന്നിവ കൂടി ചേർത്ത് മിക്സ് ചെയ്യാവുന്നതാണ്. പൊടികളുടെ പച്ചമണമെല്ലാം പോയി തുടങ്ങുമ്പോൾ നന്നായി പഴുത്ത ഒരു തക്കാളി കൂടി ചെറുതായി അരിഞ്ഞു ചേർക്കാവുന്നതാണ്. തക്കാളി നല്ല രീതിയിൽ ഉടഞ്ഞു തുടങ്ങുമ്പോൾ ആവശ്യത്തിന് വെള്ളവും കൂടി ചേർത്ത് അൽപനേരം കൂടി വേവിക്കുക. അതിലേക്ക് പരത്തിവെച്ച മാവിന്റെ കൂട്ടുകൾ കൂടി ചേർത്ത് നല്ല രീതിയിൽ വഴറ്റിയെടുക്കണം. എല്ലാ ചേരുവകളും നല്ലതുപോലെ മസാലയിലേക്ക് പിടിച്ച് വെന്തു വന്നു കഴിഞ്ഞാൽ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. ഇപ്പോൾ നല്ല രുചികരമായ ബ്രേക്ക് ഫാസ്റ്റ് റെഡിയായി കഴിഞ്ഞു.