ആവശ്യം ഉള്ള സാധനങ്ങൾ:-
മീൻ -1/2 കിലോ
നാളികേരം -1
ചെറിയ ഉള്ളി-4
ഇഞ്ചി -ചെറിയ കഷ്ണം
കുടം പുളി-2 ചെറിയ കഷ്ണം
കറി വേപ്പില -2 തണ്ട്
പച്ച മുളക്-3-4
മുളക് പൊടി- 1 1/2 ടേബിൾ സ്പൂണ്‍
കാശ്മീരി മുളക് പൊടി-1/2 ടേബിൾ സ്പൂണ്‍
മഞ്ഞൾ പൊടി -1/4 ടി സ്പൂണ്‍
ഉപ്പു-ആവശ്യത്തിനു
വെള്ളം -2-3 കപ്പ്
വെളിച്ചെണ്ണ -1 ടേബിൾ സ്പൂണ്‍
തളിക്കാൻ
വെളിച്ചെണ്ണ -1 ടേബിൾ സ്പൂണ്‍
ചെറിയ ഉള്ളി-3
കറിവേപ്പില -1 തണ്ട്
തയ്യാറാക്കുന്ന വിധം
ആദ്യം മീൻ നന്നായി ഉപ്പും വിനെഗരും ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക ..
ഇടത്തരം കഷ്ണം ആക്കി മുറിക്കുക ..
നാളികേരപാൽ എടുക്കുക (ആവശ്യത്തിനു വെള്ളം ചേർത്ത് മിക്സി യിൽ അടിച്ചു പിഴിഞ്ഞ് എടുക്കുക,നമ്മൾ ഒരു പാലെ എടുക്കുന്നുള്ളൂ (അല്ലാതെ ഒന്നാം പാൽ ,രണ്ടാം പാൽ അങിനെ വേണ്ട ))
ഒരു മീൻ ചട്ടിയിൽ ഈ പാൽ ചേർത്ത് അതിലേക്കു മുളക് പൊടി ,മഞ്ഞൾ പൊടി ,ഇഞ്ചി -ചെറിയ ഉള്ളി ചതച്ചത് ,ഉപ്പു ,വെളിച്ചെണ്ണ ,വെള്ളം ,കുടം പുളി (പുളി നന്നായി കഴുകി എടുക്കുക ) എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക
ഇനി അതിലേക്കു വൃത്തിയാക്കി വച്ചിരിക്കുന്ന മീൻ കഷണഗൽ ചേർത്ത് കൊടുക്കുക ..
മീഡിയം തീയിൽ വേവിക്കുക ..
ഇടക്ക് ഇടക്ക് കലം ഒന്ന് ചുറ്റി കൊടുക്കുക..
കൈയിൽ ഇടാത്തത് നല്ലത് ..
നാളികേര പാല് പിരിഞ്ഞു പോകും എന്ന പേടി വേണ്ട .. ഒന്നും പറ്റില്ല .
ചാർ കുറുകി വരുന്ന സമയം പച്ച മുളക് കീറിയതും കറി വേപ്പില യും ചേര്ക്കുക .. ഏകദേശം 15 മിനിറ്റ് കഴിഞ്ഞാൽ
രുചി നോക്കി ഉപ്പും പുളിയും കൂടുതൽ വേണേൽ ചേര്ക്കാം ..
10 മിനിറ്റ് കൂടി വേവിച്ച ശേഷം (ഈ സമയം എണ്ണ തെളിഞ്ഞു വരുന്നതായി കാണാം ) ചെറിയ ഉള്ളി യും കറി വേപ്പിലയും താളിച്ച് ചേര്ക്കുക ..
അൽപ സമയം അടച്ചു വെക്കുക .
കുറെ കഴിഞ്ഞു ഉപയോഗിക്കുന്നതാണ് നല്ലത് ..അപ്പോളേക്കും ഉപ്പും മുളകും പുളിയും ഒക്കെ മീനിൽ നന്നായി പിടിച്ചിട്ടുണ്ടാകും … പിറ്റേ ദിവസം ആണേൽ പിന്നെ ഒന്നും പറയണ്ട .
അങിനെ സ്വാദ് ഏറിയ മീൻ കറി റെഡി ..