വളരെക്കുറച്ച് ചേരുവകൾകൊണ്ട് നിമിഷ നേരം കൊണ്ട് പഴം നിറച്ചത് വളരെ വേഗം വീട്ടിൽ തന്നെ തയ്യാറാക്കിയാലോ. ല നാടുകളിൽ പല പേരിലും രൂപത്തിലും ഉണ്ടാക്കിയെടുക്കുന്ന ഈ വിഭവത്തിന്റെ സ്വാദ് ഒരിക്കൽ കഴിച്ചവർ മറക്കില്ല.
ചേരുവകൾ
- നേന്ത്രപ്പഴം– 3 എണ്ണം
- തേങ്ങ– ചിരവിയെടുത്തത് ആവശ്യത്തിന്
- നെയ്യ്– 1 ടേബിൾ സ്പൂൺ
- പഞ്ചസാര– 2 ടേബിൾ സ്പൂൺ
- ഉണക്കമുന്തിരി – 10 ഗ്രാം
- ഏലക്കായ്– 3 എണ്ണം
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ അൽപം നെയ്യ് ഒഴിച്ചു ചൂടായ ശേഷം തേങ്ങ ചേർത്തു കൊടുക്കാം. ചൂടാവാൻ തുടങ്ങുമ്പോൾ ആവശ്യത്തിന് പഞ്ചസാര ചേർത്തു കൊടുക്കാം. പഞ്ചസാര ചേർത്ത ഉടനെ ഉണക്കമുന്തിരിയും ഏലക്കായും ചേർത്ത് വാങ്ങി വയ്ക്കാം. തേങ്ങയുടെ നിറം മാറേണ്ട ആവശ്യമില്ല. ശേഷം നേന്ത്രപ്പഴം നെടുകെ കീറി അതിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന തേങ്ങ നിറച്ചു കൊടുക്കാം. തേങ്ങ നിറച്ച ശേഷം പുറത്തു പോകാതിരിക്കാൻ അരിപ്പൊടി മാവ് കൊണ്ട് കീറിയ സ്ഥലം അടയ്ക്കുക. ശേഷം ഇത് അൽപം നെയ്യിൽ പഴം പൊരിച്ചെടുക്കുക.
STORY HIGHLIGHT: pazham nirachathu