ഊണിനൊപ്പം കഴിക്കാൻ പറ്റുന്ന രുചികരമായ പാവയ്ക്ക പച്ചടി എങ്ങനെ തയാറാക്കാമെന്നു നോക്കാം.
ചേരുവകൾ
പാവയ്ക്ക – 1
അധികം പുളിയില്ലാത്ത തൈര് – 2 ടേബിൾ സ്പൂൺ
പച്ചമുളക് – 1
ചുരണ്ടിയ തേങ്ങ – 1 കപ്പ്
ഉപ്പ്
കറിവേപ്പില
വെളിച്ചെണ്ണ
തയാറാക്കുന്ന വിധം
പാവയ്ക്ക നടുചീന്തി കുരുകളഞ്ഞ് വൃത്തിയാക്കി ചെറുതായി മുറിച്ച്, രണ്ടു മിനിറ്റ് തിളച്ച വെള്ളത്തിൽ ഇട്ടതിനുശേഷം പച്ചവെള്ളത്തിൽ കഴുകിയെടുക്കുക. ഒരു ചട്ടിയിൽ പാകത്തിനു വെള്ളവും ഉപ്പും പച്ചമുളക് നെടുകെ ചീന്തിയതും ചേർത്ത് പാവയ്ക്ക വേവിക്കുക. നന്നായി അരച്ച തേങ്ങ തൈരിൽ കലക്കി ചട്ടിയിൽ ഒഴിക്കുക. ആവശ്യമെങ്കിൽ അൽപം വെള്ളം ചേർക്കാം. തിളച്ചു തുടങ്ങുമ്പോൾ കറിവേപ്പില ഇട്ടു വാങ്ങിവയ്ക്കുക. ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് കടുകും ഒരു അങ്ങാടി മുളക് രണ്ടാക്കി മുറിച്ചതും ഇട്ട് വറുത്തിടുക. ഉപ്പ് കുറവെങ്കിൽ പാകത്തിനു ചേർത്തു സ്വാദ് ക്രമീകരിക്കുക.
content highlight: pavakka-pachadi-recipe