പോഷകക്കുറവുകൊണ്ടുള്ള രോഗാവസ്ഥ എന്നിവയ്ക്കൊക്കെ പരിഹാരമാണ് നല്ല സൂപ്പ്. നാടൻ മത്തങ്ങാ സൂപ്പിന്റെ രുചിക്കൂട്ട് പരിചയപ്പെടാം.
ചേരുവകൾ
മത്തങ്ങാ 250 ഗ്രാം
സവാള 50 ഗ്രാം
കാരറ്റ് 50 ഗ്രാം
പീസ് 50 ഗ്രാം
തക്കാളി ഒരെണ്ണം
കുരുമുളകുപൊടി അര ടീസ്പൂണ്‍
കറുവാപ്പട്ട ഒരു കഷണം
പാൽ (പാട മാറ്റിയത്) അര കപ്പ്
റൊട്ടികഷണങ്ങൾ 5 ചെറിയ കഷണം
വെണ്ണ ഒരു ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
തയാറാക്കുന്ന വിധം
മത്തങ്ങ കുരുകളഞ്ഞ് ചെറിയ കഷണങ്ങളായി വേവിച്ചു മിക്സിയിൽ ഉടച്ചെടുക്കുക. സവാള, കാരറ്റ്, പീസ്, തക്കാളി എന്നിവ െചറുതായി അരിഞ്ഞു വേവിക്കുക. ഇതിൽ ഒന്നര കപ്പു വെള്ളം ചേർത്തുടയ്ക്കണം. പീസും വേവിച്ച് ഉടയ്ക്കണം. ഇതിലേക്കു കറുവാപ്പട്ട, കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേർത്തു വേവിച്ചുടച്ച മത്തങ്ങായും ചേർക്കുക. വെള്ളം കൂടു തൽ വേണമെങ്കിൽ േചർക്കാം. റൊട്ടികഷണങ്ങൾ വെണ്ണയിൽ മൂപ്പിച്ചു ചേർക്കാം.
content highlight: pumpkin-soup-recipe