നല്ല തട്ടുകട രുചിയിൽ പഴംപൊരി എളുപ്പത്തിൽ തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?
ചേരുവകൾ
- നേന്ത്രപ്പഴം അത്യാവശ്യം പഴുത്തത് – 2 എണ്ണം
- മൈദ -1 കപ്പ്
- അരിപ്പൊടി – 1 ടേബിൾ സ്പൂൺ
- പഞ്ചസാര – 2 ടേബിൾ സ്പൂൺ
- മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
- ഉപ്പ് -1/4 ടീസ്പൂൺ
പാകം ചെയ്യുന്ന വിധം
- ആദ്യം നേന്ത്രപ്പഴം നീളത്തിൽ മുറിച്ചെടുക്കുക. ഒരു പഴം 4 അല്ലെങ്കിൽ 5 കഷണങ്ങളാക്കാം.
- ഒരു ബൗളിൽ മൈദ, അരിപ്പൊടി,പഞ്ചസാര, മഞ്ഞൾപ്പൊടി,ഉപ്പ് എന്നിവ പാകത്തിന് വെള്ളം ചേർത്ത് നന്നായി കലക്കിയെടുക്കുക. കട്ടകൾ ഒന്നും ഇല്ലാതെ വേണം മിക്സ് ചെയ്ത് എടുക്കാൻ.
- മുറിച്ചു വെച്ചിരിക്കുന്ന പഴം കഷണങ്ങൾ തയാറാക്കി വച്ചിരിക്കുന്ന മാവിൽ മുക്കി ചൂടായ വെളിച്ചെണ്ണയിൽ പൊരിച്ചെടുക്കുക. നന്നായി മൊരിഞ്ഞു വരുമ്പോൾ എണ്ണയിൽ നിന്നും കോരി മാറ്റുക.
- വെളിച്ചെണ്ണയ്ക്കു പകരമായി ഏത് റിഫൈൻഡ് ഓയിൽ വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്.
content highlight: nadan-pazhampori-recipe