Recipe

തട്ടുകട രുചിയിൽ പഴംപൊരി; ഇങ്ങനെ തയാറാക്കൂ | nadan-pazhampori-recipe

നല്ല തട്ടുകട രുചിയിൽ പഴംപൊരി  എളുപ്പത്തിൽ തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?

ചേരുവകൾ

  • നേന്ത്രപ്പഴം അത്യാവശ്യം പഴുത്തത് – 2 എണ്ണം
  • മൈദ -1 കപ്പ്
  • അരിപ്പൊടി – 1 ടേബിൾ സ്പൂൺ
  • പഞ്ചസാര – 2 ടേബിൾ സ്പൂൺ
  • മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
  • ഉപ്പ് -1/4 ടീസ്പൂൺ

പാകം ചെയ്യുന്ന വിധം

  • ആദ്യം നേന്ത്രപ്പഴം നീളത്തിൽ മുറിച്ചെടുക്കുക. ഒരു പഴം 4 അല്ലെങ്കിൽ 5 കഷണങ്ങളാക്കാം.
  • ഒരു ബൗളിൽ മൈദ, അരിപ്പൊടി,പഞ്ചസാര, മഞ്ഞൾപ്പൊടി,ഉപ്പ് എന്നിവ പാകത്തിന് വെള്ളം ചേർത്ത് നന്നായി കലക്കിയെടുക്കുക. കട്ടകൾ ഒന്നും ഇല്ലാതെ വേണം മിക്സ് ചെയ്ത് എടുക്കാൻ.
  • മുറിച്ചു വെച്ചിരിക്കുന്ന പഴം കഷണങ്ങൾ തയാറാക്കി വച്ചിരിക്കുന്ന മാവിൽ മുക്കി ചൂടായ വെളിച്ചെണ്ണയിൽ പൊരിച്ചെടുക്കുക. നന്നായി മൊരിഞ്ഞു വരുമ്പോൾ എണ്ണയിൽ നിന്നും കോരി മാറ്റുക.
  • വെളിച്ചെണ്ണയ്ക്കു പകരമായി ഏത് റിഫൈൻഡ് ഓയിൽ വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്.

content highlight: nadan-pazhampori-recipe