ചേമ്പ് ഉപയോഗിച്ചു തയാറാക്കാവുന്ന രുചികരമായ ഫ്രൈ…ചേമ്പ് ഇഷ്ടമല്ലാത്തവർക്കും ഇഷ്ടമാകുമെന്ന കാര്യത്തിൽ സംശയമില്ല.
തയാറാക്കുന്ന വിധം
ചേമ്പ് കനംകുറച്ച് വട്ടത്തിൽ അരിഞ്ഞ് ഉപ്പിട്ട വെള്ളത്തിൽ കഴുകി എടുക്കുക. അതിലേക്കു ഇത്തിരി മഞ്ഞൾപൊടിയും മുളകുപൊടിയും കുരുമുളകുപൊടിയും 1 നുള്ളു ഗരം മസാലയും ഉപ്പും ചേർത്ത് ഒന്ന് ഇളക്കി 10 മിനിറ്റു വെയ്ക്കുക. പാൻ ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് നന്നായി വറുത്തെടുക്കുക. സ്നാക്ക് ആയും ചോറിന്റെ കൂടെയും കഴിക്കാവുന്നതാണ്.
content highlight: chembu-fry-recipe