ശബരിമല: തിരുവിതാംകൂർ ദേവസ്വം ബോർഡ് അയ്യപ്പസ്വാമിയുടെ സ്വർണ ലോക്കറ്റ് വിപണിയിലെത്തുന്നു. അയ്യപ്പസ്വാമിയുടെ ചിത്രം ആലേഖനം ചെയ്ത ലോക്കറ്റുകളാണ് തയാറാക്കുന്നത്. ഒരു ഗ്രാം, 2 ഗ്രാം, 4 ഗ്രാം, 6 ഗ്രാം, 8 ഗ്രാം വീതമുള്ള ലോക്കറ്റുകൾ വിൽപനയ്ക്ക് ഉണ്ടാകും. താൽപര്യപത്രം ക്ഷണിച്ചപ്പോൾ പ്രമുഖ സ്വർണ വ്യാപാരശാലകൾ പങ്കെടുത്തു. ഇന്നു ചേരുന്ന ബോർഡ് യോഗം ലോക്കറ്റുകളുടെ നിർമാണവും വിതരണവും ഏതു സ്ഥാപനത്തെ ഏൽപിക്കണമെന്നു തീരുമാനിക്കും. മണ്ഡല കാലം കഴിയും മുൻപ് വിൽപന തുടങ്ങും. ഗുരുവായൂർ ദേവസ്വം ഗുരുവായൂരപ്പന്റെ ലോക്കറ്റ് ഇറക്കിയിട്ടുണ്ട്. അതേ മാതൃകയിലാണു ശബരിമലയിലും ഒരുക്കുന്നത്.