India

ശ്രീലങ്കൻ പ്രസിഡൻ്റ് ദിസനായകെ ഇന്ത്യ സന്ദർശിക്കും

കൊളംബോ: ശ്രീലങ്ക പ്രസിഡന്റ് അനുര കുമാര ദിസനായകെ 15 മുതൽ 17 വരെ ഇന്ത്യ സന്ദർശിക്കും. രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്ന് മന്ത്രിസഭാ വക്താവ് നളിന്ദ ജയതിസ അറിയിച്ചു. സെപ്റ്റംബറിൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ദിസനായകെ നടത്തുന്ന ആദ്യ വിദേശ സന്ദർശനമാണിത്. ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ ഒക്ടോബർ ആദ്യം ശ്രീലങ്ക സന്ദർശിച്ചപ്പോൾ ദിസനായകെയെ ഇന്ത്യയിലേക്കു ക്ഷണിച്ചിരുന്നു.