Kerala

ശബരിമലയിൽ ഇന്ന് ദർശനത്തിനു വലിയ തിരക്കില്ല

ശബരിമല: ദർശനത്തിനു വലിയ തിരക്കില്ല. പുലർച്ചെ 3ന് നട തുറന്നപ്പോൾ വലിയ നടപ്പന്തൽ തിങ്ങി നിറഞ്ഞ് തീർഥാടകർ ഉണ്ടായിരുന്നു. എന്നാൽ 6.30 ആയപ്പോഴേക്കും തിരക്ക് കുറഞ്ഞു. നടപ്പന്തലിൽ രണ്ടു വരി ക്യു നിൽക്കാനുളള തീർഥാടകരേ ഉള്ളു. ഇന്ന് ഗുരുവായൂർ ഏകാദശി കഴിഞ്ഞ് തീർഥാടകരുടെ വലിയ പ്രവാഹമാണ് പ്രതീക്ഷിക്കുന്നത്. അതിനുള്ള ക്രമീകരണങ്ങൾ പൊലീസും ദേവസ്വം ബോർഡും സ്വീകരിച്ചിട്ടുണ്ട്.