Tech

40000 വിലവരുന്ന പ്രീമിയം സ്മാർട്ട്ഫോൺ 25000 രൂപയ്ക്കോ ?; വമ്പൻ വിലക്കുറവിൽ ഗൂഗിൾ പിക്സൽ 7a | google-pixel-7a

നല്ലൊരു സ്മാർട്ട്ഫോൺ, ഡിസ്കൗണ്ട് വിലയിൽ വാങ്ങാൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇതാണ് മികച്ച സമയം

40000 രൂപ വിലവരുന്ന ഒരു പ്രീമിയം സ്മാർട്ട്ഫോൺ 25000 രൂപ വിലയിൽ സ്വന്തമാക്കാൻ സാധിച്ചാലോ?  നല്ലൊരു സ്മാർട്ട്ഫോൺ, ഡിസ്കൗണ്ട് വിലയിൽ വാങ്ങാൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇതാണ് മികച്ച സമയം. പിക്സൽ 7a (Google Pixel 7a) ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കുറവിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇതിന് മുൻപ് പല ഓഫർ സെയിലുകളും വന്നപ്പോൾ പിക്സൽ 7aയ്ക്ക് ഡിസ്കൗണ്ട് ലഭ്യമായി എങ്കിലും അ‌തെല്ലാം 30000 രൂപവരെയൊക്കെയാണ് എത്തിനിന്നത്. എന്നാലിപ്പോൾ ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം വെറും 27999 രൂപ വിലയിൽ ഈ ഫോൺ ഫ്ലിപ്പ്കാർട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നു.

പിക്സൽ 7, പിക്സൽ 7 പ്രോ മോഡലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അ‌വതരിപ്പിച്ച പിക്സൽ 7എയിൽ മികച്ച പ്രോസസർ, ക്യാമറകൾ, വയർലെസ് ചാർജിങ് ഉൾപ്പെടെ മികച്ച ഒരുപാട് ഫീച്ചറുകളുണ്ട്.

പിക്സൽ 7aയുടെ പ്രധാന ഫീച്ചറുകൾ: ഗൂഗിളിന്റെ പ്രീമിയം ഹാൻഡ്സെറ്റുകളായ പിക്‌സൽ 7, പിക്‌സൽ 7 പ്രോ എന്നിവയിൽ ഉപയോഗിച്ചിരിക്കുന്ന ടെൻസർ ജി2 ചിപ്സെറ്റ് ആണ് ഗൂഗിൾ പിക്സൽ 7എയുടെ കരുത്ത്. 90Hz റിഫ്രഷ് റേറ്റുള്ള 6.1 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് OLED ഡിസ്‌പ്ലേയാണ് ഗൂഗിൾ പിക്സൽ 7എ വാഗ്ദാനം ചെയ്യുന്നത്.

കോർണിങ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷനും എച്ച്ഡിആർ ഫീച്ചറും ഇൻ ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്‌കാനറും പിക്സൽ 7എയ്ക്കുണ്ട്. 8ജിബി എൽപിഡിഡിആർ 5 റാം, 128ജിബി യുഎഫ്എസ് 3.1 സ്റ്റോറേജ്, വൈ-ഫൈ, ബ്ലൂടൂത്ത് V5.3, എൻഎഫ്സി, യുഎസ്ബി ടൈപ്പ്-സി (3.2 ജെൻ 2) പോർട്ട്, IP67 വാട്ടർ റെസിസ്റ്റന്റ് റേറ്റിംഗും എന്നിവയും ഇതിന്റെ ഫീച്ചറുകളിൽപ്പെടുന്നു.

ക്യാമറകളുടെ കാര്യമെടുത്താൽ, ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് പിക്സൽ 7എയിലുള്ളത്. അ‌തി​ൽ OIS പിന്തുണയുള്ള 64 മെഗാപിക്സൽ ക്യാമറയാണ് മെയിൻ. 13 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറയും ഇതോടൊപ്പം എത്തുന്നു. സെൽഫിക്കും മറ്റുമായി ‌13 മെഗാപിക്സലിന്റെ ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.

18W ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയ്ക്ക് പിന്തുണയുള്ള 4,410എംഎഎച്ച് ബാറ്ററിയാണ് പിക്സൽ 7എയിലുള്ളത്. വയർലെസ് ചാർജിങ്ങും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പക്ഷേ ഈഫോണിന്റെ റീട്ടെയിൽ ബോക്സിൽ കമ്പനി ചാർജർ നൽകുന്നില്ല എന്നകാര്യം കൂടി വാങ്ങാൻ ഉദ്ദേശിക്കുന്നവർ അ‌റിഞ്ഞിരിക്കണം. എങ്കിലും ഇത്രയും വലിയ ഡിസ്കൗണ്ടിൽ ഈ ഫോൺ ലഭ്യമാകുന്നത് മികച്ച ഡീൽ തന്നെയാണ് എന്ന് കരുതപ്പെടുന്നു.

content highlight: google-pixel-7a-now-available-on-flipkart