എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കും ഉള്ള പ്രതിവിധി പേരക്കയിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ ഇതിൽ അടങ്ങിയിരിക്കുന്ന ഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. സ്ത്രീകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ് പേരയ്ക്ക. ഇതിൽ വിറ്റാമിൻ സി , ഇരുമ്പ് എന്നിവ അടങ്ങിയിരിക്കുന്നു. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും പേരയ്ക്ക സഹായിക്കുന്നു. കൂടാതെ ഇത് സ്ഥിരമായി കഴിക്കുന്നത് കാഴ്ചശക്തി വർദ്ധിപ്പിക്കുന്നതിനും ബുദ്ധിവികാസത്തിനും മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും വളരെ നല്ലതാണ്. ഇതിനുപുറമേ കൊളസ്ട്രോൾ കുറയ്ക്കാനും പേരയ്ക്ക സഹായിക്കുന്നു. പേരക്ക കഴിച്ചാലുള്ള മറ്റു ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം..
1. പേരയ്ക്കയിലെ വിറ്റാമിൻ സി ശരീരത്തിൽ അമിതമായി എത്തുന്ന കാൽസ്യം ആഗിരണം ചെയ്യാൻ സഹായിക്കുന്നു. പേരയ്ക്ക കഴിച്ചാൽ വൃക്കയിൽ കല്ലുണ്ടാകുന്നതിനുള്ള സാധ്യത കുറയുന്നു.
2. രക്തസമ്മർദം നിയന്ത്രിക്കാൻ പേരയ്ക്ക ഏറെ മുന്നിലാണ്. ഉയർന്ന രക്തസമ്മർദം കുറയ്ക്കുന്നതിനും ഗുണം ചെയ്യും.പേരയ്ക്കയിൽ വിറ്റാമിൻ എ സമൃദ്ധമായി അടങ്ങിയിരിക്കുന്നു.
3. വിറ്റാമിൻ എ കണ്ണുകളുടെ ആരോഗ്യത്തിന് ഉത്തമം. കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു.പേരയ്ക്കയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ യുടെ ആൻറി ഓക്സിഡൻറ് ഗുണം ചർമത്തിൻറെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
4. പേരയ്ക്കയിലെ ഫോളേറ്റുകൾ സ്ത്രീകളുടെ പ്രത്യുത്പാദനക്ഷമത മെച്ചപ്പെടുത്തുന്നു. പേരയ്ക്കയിലെ വിറ്റാമിൻ ബി9 ഗർഭിണികളുടെ ആരോഗ്യത്തിനു ഗുണപ്രദം.
5. ഹോർമോണുകളുടെ ഉത്പാദനം, പ്രവർത്തനം എന്നിവ മെച്ചപ്പെടുത്തുന്നതിന് പേരയ്ക്കയിലെ കോപ്പർ സഹായിക്കുന്നു. അതിനാൽ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തങ്ങൾക്കും സഹായകം.
6. മുടി തഴച്ച് വളരാൻ പേരയ്ക്ക കഴിക്കുന്നത് ഏറെ നല്ലതാണ്. ത്വക്ക് രോഗങ്ങൾ ഇല്ലാതാക്കാൻ പേരയ്ക്ക കഴിക്കുന്നത് ഏറെ നല്ലതാണ്.
ചുവന്ന പേരയ്ക്ക കഴിച്ചാലുള്ള ഗുണങ്ങൾ
ചുവന്ന പേരയ്ക്കയില്‍ നാരുകള്‍ ധാരാളം ഉണ്ടാകും. അതിനാല്‍ ഇവ കഴിക്കുന്നത് ദഹന പ്രശ്നങ്ങളെ അകറ്റാനും മലബന്ധത്തെ തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ പേരയ്ക്ക രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും. ഇവയുടെ ഗ്ലൈസമിക് സൂചികയും കുറവാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഇവ സഹായിക്കും. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ പേരയ്ക്ക കഴിക്കുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. വിറ്റാമിൻ സി ധാരാളം അടങ്ങിയ ചുവന്ന പേരയ്ക്ക രോഗ പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കുന്നു.
വിറ്റാമിന്‍ എ, സി ധാരാളം അടങ്ങിയപേരയ്ക്ക കാഴ്ച ശക്തി കൂട്ടാനും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇവ ചില ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കാനും സഹായിക്കും. ചുവന്ന പേരയ്ക്കയിലെ ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ സന്ധികളുടെ ആരോഗ്യത്തിനും നല്ലതാണ്. നാരുകളാല്‍ സമ്പന്നമായ പേരയ്ക്ക കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം നിയന്ത്രിക്കാനും സഹായിക്കും. ആന്റി ഓക്‌സിഡന്റുകളും വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയ പേരയ്ക്ക ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. ആന്റി-ഏജിംഗ് ഗുണങ്ങളും പേരയ്ക്കയ്ക്കുണ്ട്. ഇത് കൊളാജിന്‍ ഉല്‍പ്പാദിപ്പിക്കാനും ചര്‍മ്മത്തിലെ ചുളിവുകളെ തടയാൻ സഹായിക്കുന്നു. തലമുടിയുടെ ആരോഗ്യത്തിനും ചുവന്ന പേരയ്ക്ക കഴിക്കുന്നത് നല്ലതാണ്.
content highlight: benefits-of-guave-fruit