ഇനി അവിൽ മിൽക്ക് കഴിക്കാൻ തോന്നിയാൽ പുറത്തുപോകേണ്ട, വീട്ടിൽത്തന്നെ വളരെ രുചികരമായി തയ്യാറാക്കാം, എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- പാൽ – 1 കപ്പ്
- അവിൽ – 1/2 കപ്പ്
- ചെറു പഴം / പൂവൻ – 2 എണ്ണം
- പഞ്ചസാര – 2 ടേബിള്‍ സ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ അവിൽ വറുത്തു മാറ്റി വെക്കുക. പാൽ തിളപ്പിച്ച് നന്നായി തണുപ്പിക്കുക. ഒരു ഗ്ലാസിൽ പഴം കഷണങ്ങളാക്കി സ്പൂണ് കൊണ്ട് ഉടയ്ക്കുക. ഇതിലേക്ക് പഞ്ചസാര ചേർത്ത് ഇളക്കുക. ഇതിലേക്ക് തണുത്ത പാൽ കുറച്ചു ഒഴിക്കുക,വറുത്ത അവിൽ ചേർത്ത് യോജിപ്പിക്കുക.വീണ്ടും പാൽ ഒഴിക്കുക, അവിൽ ചേർക്കുക. ഏറ്റവും മുകളിലായി കുറച്ചു അവിൽ, അണ്ടിപരിപ്പ്, കിസ്മിസ്, ഐസ് ക്രീം, വറുത്ത കപ്പലണ്ടി എന്നിവ ചേർക്കാം. തണുപ്പിച്ചു കഴിച്ചാൽ ടേസ്റ്റ് കൂടും.