ക്ലാസ് കഴിഞ്ഞു വരുമ്പോൾ കുട്ടികൾക്കായി തയ്യാറാക്കികൊടുക്കാം ഒരു കിടിലൻ റെസിപ്പി. സ്വാദിഷ്ടമായ മുട്ട നൂഡിൽസ്. എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- മുട്ട – 6 എണ്ണം
- നൂഡിൽസ്- 5 പാക്കറ്റ്
- കാരറ്റ് – 250 ഗ്രാം
- ബീൻസ് – 250 ഗ്രാം
- ഗ്രീൻ പീസ് – 100 ഗ്രാം
- സബോള – 2 എണ്ണം
- വെളിച്ചെണ്ണ – 3 ടീസ്പൂൺ
- ചിക്കൻ മസാല – 1 ടീസ്പൂൺ
- മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ
- ഉപ്പ് – പാകത്തിന്
- കറിവേപ്പില – 2 തണ്ട്
തയ്യാറാക്കുന്ന വിധം
കാരറ്റും, സവാളയും, ബീൻസും ചെറുതായി അരിഞ്ഞു മാറ്റി വെക്കുക. മുട്ട കുറച്ചു ഉപ്പും കൂടി ചേർത്തു വെള്ളം ഒഴിച്ച് വേവിക്കാൻ വെക്കുക. ഗ്രീൻ പീസ് കുറച്ചു വെള്ളം ഒഴിച്ച് വേവിക്കുക. ഒരു ചീന ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാക്കുക. ചൂടായതിന് ശേഷം സവാള, ബീൻസ്, കാരറ്റ്, എന്നിവ ഇട്ട് നല്ലതു പോലെ വഴറ്റുക. പാതി വഴന്നു കഴിയുംമ്പോൾ ഗ്രീൻ പീസും ചേർത്ത് കൊടുക്കാം. നൂഡിൽസ് പാക്കറ്റിലുള്ള ഓയിൽ & ചിക്കൻ സ്റ്റോക്ക് കൂടി ഇതിലേക്ക് ചേർക്കുക.
ഇത് വാടുന്ന സമയത്ത് നൂഡിൽസ് അടപ്പുള്ള ഒരുപാത്രത്തിൽ പൊട്ടിച്ചു ഇട്ടതിന് ശേഷം രണ്ടു തണ്ട് കറിവേപ്പിലയും ഇട്ടു നൂഡിൽസ് നല്ലതുപോലെ മൂങ്ങതക്കവിധം നല്ല തിളച്ച വെള്ളം ഒഴിച്ച് അടച്ചു വെക്കുക. എല്ലാം നല്ലതുപോലെ വഴന്നു കഴിമ്പോൾ മഞ്ഞൾ പൊടി 1/2 ടീസ്പൂൺ, ചിക്കൻ മസാല 1 ടീസ്പൂൺ എന്നിവ ചേർക്കാം. ഉപ്പ് ആവശ്യം ഉണ്ടെങ്കിൽ ചേർക്കാം. ചിക്കൻ സ്റ്റോക്കിൽ ഉപ്പ് ഉണ്ട്. വെന്ത നൂഡിൽസ് ഇതിലേക്ക് ചേർക്കാം. പുഴുങ്ങിയ മുട്ട ചെറുതായി അരിഞ്ഞതും ചേർത്ത് ചെറുതായി ഇളക്കി ചൂടോടെ കഴിക്കാം.