രാജ്യത്തിന്‍റെ ദ്രുതഗതിയിലുള്ള വളര്‍ച്ചാ നിരക്കിന്‍റെയും അനുദിനം മാറിക്കൊണ്ടിരിക്കുന്ന ആഗോള സാമ്പത്തികനയങ്ങളുടെ പശ്ചാത്തലത്തില്‍ അവയെ എങ്ങിനെ ഫലപ്രദമായി ഉപയോഗിക്കാമെന്ന് ചര്‍ച്ച ചെയ്യുന്ന മണി കോണ്‍ക്ലേവ് 2024 ഉച്ചകോടി ഡിസംബര്‍ 18, 19 തിയതികളില്‍ നടക്കും. നെടുമ്പാശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ രണ്ട് ദിവസമായി നടക്കുന്ന സമ്മേളനത്തില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി വിദഗ്ധരടക്കം പതിനായിരത്തോളം പേര്‍ പങ്കെടുക്കും.
അതിവേഗ വളര്‍ച്ച സംഭവിക്കുന്ന ഇന്ത്യന്‍ സാഹചര്യത്തെ പൂര്‍ണമായും എങ്ങിനെ ഉപയോഗപ്പെടുത്താമെന്നതാണ് രണ്ട് ദിവസത്തെ സമ്മേളനത്തിലൂടെ ചര്‍ച്ച ചെയ്യുന്നത്. പതിനായിരത്തില്‍പ്പരം പ്രതിനിധികള്‍, നാല്‍പ്പതിലധികം പ്രഭാഷകര്‍, നൂറിലേറെ നിക്ഷേപകര്‍, വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുകള്‍, സ്റ്റാര്‍ട്ടപ്പുകള്‍, ഓഹരിവ്യാപാരികള്‍ തുടങ്ങിയവര്‍ ഈ ഉച്ചകോടിയില്‍ പങ്കെടുക്കും.
വിജ്ഞാനത്തിലൂടെ സാമ്പത്തിക വളര്‍ച്ചയെന്ന പ്രമേയത്തിന്‍റെ അടിസ്ഥാനത്തിലാണ് ഉച്ചകോടി നടക്കുന്നതെന്ന് ഈ ഉദ്യമത്തിന്‍റെ സ്ഥാപകരായ ഫിന്‍ക്യു സ്ഥാപകന്‍ ഇബ്നു ജാല, എക്സ്പ്രസോ ഗ്ലോബല്‍ സ്ഥാപകന്‍ അഫ്താബ് ഷൗക്കത്ത് പി വി എന്നിവര്‍ പറഞ്ഞു. നിലവിലെ സാമ്പത്തിക അവസ്ഥ, നിക്ഷേപ സാധ്യതകള്‍, പരസ്പര സഹകരണമേഖലകള്‍ തുടങ്ങിയവയെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും ഇതിലൂടെ ഉദ്ദേശിക്കുന്നു. സ്റ്റാര്‍ട്ടപ്പ് കണ്‍സല്‍ട്ടന്‍റ് സിഎ അഭിജിത്ത് പ്രേമന്‍, ഗ്രീനിക് മുന്‍ സിഇഒ ഫാരിഖ് നൗഷാദ്, പ്രൊഫൈല്‍ ബിസിനസ് സൊല്യൂഷന്‍സ് സഹസ്ഥാപക ഡോ. നെസ്രീന്‍ മിഥിലാജ് എന്നിവരും മണി കോണ്‍ക്ലേവിന്‍റെ സ്ഥാപകാംഗങ്ങളാണ്.
വ്യവസായ-നിയമ-കയര്‍ വകുപ്പ് മന്ത്രി പി രാജീവ്, പ്രതിപക്ഷനേതാവ് വി ഡി സതീശന്‍, മുന്‍ വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, ഹൈബി ഈഡന്‍ എംപി, മീരാന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ നവാസ് മീരാന്‍, തുടങ്ങിയവരാണ് സമ്മേളനത്തിന്‍റെ രക്ഷാധികാരിമാര്‍. ഗൂഗിള്‍ ഇന്ത്യ റിയല്‍ എസ്റ്റേറ്റ് ഹെഡ് ഗണേഷ് പരമേശ്വരന്‍, സെസ്റ്റ് മണിയുടെ മുന്‍ സിഇഒ ലിസി ചാപ്മാന്‍, ടാറ്റ റിയാല്‍റ്റിയുതെട സിഇഒ സഞ്ജയ് ദത്ത്, ഐഎസ്ബി സ്ക്സസ് കോച്ച് സമീര്‍ സാഠേ, ഹെഡ്ജ് ഇക്വറ്റീസ് സിഎംഡിയും സ്ഥാപകനുമായ അലക്സ് കെ ബാബു, ഹീല്‍ സ്ഥാപകന്‍ രാഹുല്‍ മാമ്മന്‍, ജെയിന്‍ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടര്‍ ഡോ. ടോം ജോസഫ്, ഡിലാബ്സ്-ഐഎസ്ബി സീനിയര്‍ പ്രോഗ്രാം മാനേജര്‍ നാഗരാജ് ബോലാക്കാട്ടി, ബ്രിഡ്ജ് വേ ഗ്രൂപ്പ് സിഇഒ ജാബിര്‍ അബ്ദുള്‍ വഹാബ്, എന്‍എക്സ്ജി മാര്‍ക്കറ്റ്സ് സിഇഒ സാറാ അഹമ്മദി, ഭാരത് ഇനോവേഷന്‍ ഫണ്ട് വെഞ്ച്വര്‍ പാര്‍ട്ണര്‍ ഹേമേന്ദ്ര മാഥുര്‍, വില്‍ഗ്രോ ഇനോവേഷന്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ആനന്ദ് അരവമുടന്‍, സ്റ്റെപ് അപ് വെഞ്ച്വേഴ്സ് സിഇഒ രാജാ സിംഗ് ഭുര്‍ജി, എന്‍പിസിഒ ചീഫ് ബിസിനസ് ഓഫീസര്‍ രാഹുല്‍ ഹന്‍ഡ, ഷെയര്‍ഖാന്‍ ഇന്‍ഡിപെന്‍ഡന്‍റ് ഡയറക്ടര്‍ അര്‍ജുന്‍ മോഹന്‍, ഫണ്‍സോ സ്ഥാപകന്‍ സാഷാന്‍ നോഫില്‍, ഫിന്‍ക്യു സ്ഥാപകന്‍ ഇബ്നു ജാല, എക്സ്പ്രസോ ഗ്ലോബല്‍ സ്ഥാപകന്‍ അഫ്താബ് ഷൗക്കത്ത് പി വി, ഐഐസി ലക്ഷ്യ എംഡി ഓര്‍വെല്‍ ലയണല്‍, ഫിന്‍ഗ്രോത്ത് സ്ഥാപകന്‍ സി എ കാനന്‍ ബെഹല്‍, കോംംഗ്ലോ വെഞ്ച്വേഴ്സ് സഹസ്ഥാപകന്‍ വിനീത് മോഹന്‍, വൈ കോംബിനേറ്റര്‍ സ്ഥാപകന്‍ മാധവന്‍ രാമകൃഷ്ണന്‍, സിബിആര്‍ഇ അഡ്വൈസറി ഹെഡ് റോമില്‍ ദുബൈ, ഫിനി സഹസ്ഥാപകന്‍ രോഹിത് തുതേജ, പെന്‍റാഡ് സെക്യൂരിറ്റീസ് സിഇഒ നിഖില്‍ ഗോപാലകൃഷ്ണന്‍, ബി സ്കൂള്‍ ഇന്‍റര്‍നാഷണല്‍ അക്കാദമിക് ഡീന്‍ ഫൈസല്‍ പി സയ്യദ്, ആഷിഖ് ആന്‍ഡ് അസോസിയേറ്റ്സ് സ്ഥാപകന്‍ സിഎസ് ആഷിഖ്, പ്രൊഫൈല്‍ ബിസിനസ് സൊല്യൂഷന്‍സ് സഹസ്ഥാപക ഡോ. നെസ്രീന്‍ മിഥിലാജ്, ഒമ്നിവോര്‍ വിസി പാര്‍ട്ണര്‍ ശുഭദീപ് സന്യാല്‍, കാസ്പിയന്‍ ഇന്‍വസ്റ്റ്മന്‍റ് ഡയറക്ടര്‍ ഇമ്മാനുവേല്‍ മുറേ, വൈറൂട്ട്സ് സ്ഥാപകന്‍ ഡോ. സജീവ് നായര്‍, ഓപ്പണ്‍ സ്ഥാപകന്‍ അനീഷ് അച്യുതന്‍, ഇഡാപ്ട് സിഇഒ ഉമര്‍ അബ്ദുള്‍സലാം, ബ്രമ്മാ ലേണിംഗ് സൊല്യൂഷന്‍സ് സിഇഒ എ ആര്‍ രഞ്ജിത്ത്, മോട്ടിവേഷണല്‍ സ്പീക്കര്‍ അബിഷാദ് ഗുരുവായൂര്‍, സംരംഭക ഉപദേശകന്‍ ജിഷാദ് ബക്കര്‍, ഷെയര്‍വെല്‍ത്ത് സെക്യൂരിറ്റീസ് എംഡിയും സിഇഒയുമായ രാമകൃഷ്ണന്‍ ടി ബി, സ്റ്റാര്‍ട്ടപ്പ് കണ്‍സല്‍ട്ടന്‍റ് സിഎ അഭിജിത്ത് പ്രേമന്‍, ഗ്രീനിക് മുന്‍ സിഇഒ ഫാരിഖ് നൗഷാദ് തുടങ്ങിയവരാണ് ഉച്ചകോടിയിലെ പ്രഭാഷകര്‍.
അമ്പതിലധികം ബ്രാന്‍ഡുകള്‍, പതിനഞ്ചിലേറെ പാനലുകള്‍, 20 ലേറെ അവതരണങ്ങള്‍ തുടങ്ങിയവയാണ് ഉച്ചകോടിയിലുണ്ടാകുന്നത്. പതിനായിരം ഡോളര്‍ ഓഹരി രഹിത ഫണ്ട് ലഭ്യമാക്കുന്ന സ്റ്റാര്‍ട്ടപ്പ് പിച്ചിംഗും ഉച്ചകോടിയോടനുബന്ധിച്ചുണ്ടാകും. ഇതു കൂടാതെ ഐഡിയാത്തോണിലൂടെ ഒന്നേകാല്‍ ലക്ഷം രൂപയും നൂതനാശയങ്ങള്‍ക്ക് സമ്മാനമായി നല്‍കുന്നുണ്ട്