News

കേരളത്തിന്റെ സ്വർണനിരക്ക് 58000 കടക്കുന്നു

തുടർച്ചയായ രണ്ടാം ദിവസവും കുതിച്ചുയർന്ന് സംസ്ഥാനത്തെ സ്വർണവില. ഇതോടെ സ്വർണനിരക്ക് 58000 കടന്നിരിക്കുകയാണ്.പവന് 640 രൂപ വർധിച്ച് 58,280 രൂപ എന്ന നിലയിലും, ഗ്രാമിന് 80 രൂപ കൂടി 7285 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം പുരോഗമിക്കുന്നത്.

രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.നിലവിൽ ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.