Recipe

ഉച്ചയൂണിന് ഈ വെണ്ടയ്ക്ക വറുത്തത് കൂടെയുണ്ടെങ്കിൽ കുശാലായി

ഉച്ചയൂണിന് മറ്റ് കറികൾക്കൊപ്പം ഈ വെണ്ടയ്ക്ക വാര്ത്തതുംകൂടെ ഉണ്ടെങ്കിൽ പിന്നെ കുശാലായി. ഇത് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • വെണ്ടയ്ക്ക
  • കടലപ്പൊടി
  • മുളകുപൊടി
  • കായപ്പൊടി
  • മഞ്ഞൾപൊടി
  • ജീരകപ്പൊടി
  • ഉപ്പ്
  • സവാള
  • പച്ചമുളക്
  • കറിവേപ്പില
  • ഓയിൽ

തയ്യാറാക്കുന്ന വിധം

വെണ്ടയ്ക്ക കഴുകി നീളത്തിൽ മുറിച്ച് കടലപ്പൊടി 3 ടേബിൾസ്പൂൺ, മുളകുപൊടി 2 ടേബിൾസ്പൂൺ, കായപ്പൊടി 1/2 ടീസ്പൂൺ, മഞ്ഞൾപൊടി 1/4 ടീസ്പൂൺ, ജീരകപ്പൊടി 1/4 ടീസ്പൂൺ, ഉപ്പ് ആവിശ്യത്തിന്, സവാള 1 നീളത്തിൽ മുറിച്ചത്, പച്ചമുളക് 5 മുറിക്കാതെ ഇടുക, കറിവേപ്പില ആവിശ്യത്തിന്. വെള്ളം ചേർക്കാതെ എല്ലാം നന്നായി മിക്സ് ചെയ്‌തു 1/2 മണിക്കൂർ വെച്ചതിനു ശേഷം ദീപ്‌ഫ്രൈ ചെയ്‌തു എടുക്കണം. (ഓയിൽ കുറച്ചു അധികം എടുക്കണം.പിന്നെ തീ കൂട്ടിവെച്ചു ഫ്രൈ ചെയ്യണം)