India

ആം ആദ്മി സ്വന്തം ശക്തിയിൽ മത്സരിക്കും, കോൺഗ്രസുമായി യാതൊരു സഖ്യത്തിനും സാധ്യതയില്ല: കെജ്രിവാൾ

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കുമെന്ന റിപ്പോർട്ടുകൾ തള്ളി ആം ആദ്മി നേതാവും മുൻ ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കുമെന്ന് കെജ്രിവാൾ പറഞ്ഞു. കോൺഗ്രസുമായി യാതൊരു സഖ്യത്തിന് സാധ്യതയില്ലെന്നും കെജ്രിവാൾ വ്യക്തമാക്കി. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഇൻഡ്യ സഖ്യത്തിലെ മറ്റ് കക്ഷികളുമായി ആം ആദ്മി ചർച്ചയിലാണെന്ന റിപ്പോർട്ടുകൾക്കിടയിലാണ് കെജ്രിവാളിന്റെ വിശദീകരണം. ‘ഈ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ ആം ആദ്മി പാർട്ടി സ്വന്തം ശക്തിയിൽ മത്സരിക്കും. കോൺഗ്രസുമായി യാതൊരു സഖ്യത്തിനും സാധ്യതയില്ല’ സാമൂഹ്യമാധ്യമമായ എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ കെജ്‌രിവാൾ വ്യക്തമാക്കി.

ഈ മാസം ആദ്യവും ഡൽഹി തെരഞ്ഞെടുപ്പിൽ ആരുമായും സഖ്യത്തിനില്ലെന്ന് കെജ്‌രിവാൾ വ്യക്തമാക്കിയിരുന്നു.