പൊറോട്ട കഴിക്കുന്നത് അത്ര നല്ലതല്ലെങ്കിലും ഗോതമ്പ് പൊറോട്ട കഴിക്കാം. ഇത് ഹെൽത്തിയായ ഒന്നാണ്. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ഗോതമ്പ് പൊടി-1കപ്പ്
- തൈര് -1ടേബിൾ സ്പൂൺ
- ഉപ്പ് -1\2 ടീസ്പൂൺ
- എണ്ണ -1 ടീസ്പൂൺ
- നെയ്യ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു ബൗളിലേയ്ക്ക് ഇവയെല്ലാം ഒരുമിച്ചെടുത്ത് നന്നായി കുഴച്ച് യോജിപ്പിച്ച് ഒരു ബോളുപോലെയാക്കി നനഞ്ഞതുണി കൊണ്ട് മൂടി അരമണിക്കൂർ മാറ്റി വയ്ക്കുക. അരമണിക്കൂറിനുശേഷം ഉരുട്ടിവച്ച മാവെടുത്ത് ചെറിയ ഉരുളകളാക്കി വയ്ക്കുക.
ഓരോ ഉരുളയും കനംകുറച്ച് പരത്തി അതിനു മുകളിൽ നെയ്യ്(എണ്ണ ) പുരട്ടി കുറച്ച് ഗോതമ്പ് പൊടി തൂവി അങ്ങോട്ടുമിങ്ങോട്ടും ഞൊറിവിട്ടെടുത്ത് ചുരുട്ടി എടുത്ത് വീണ്ടും പൊടി തൂവി കട്ടിയിൽ പരത്തി ചുട്ടെടുക്കുക. 4-5എണ്ണം ചുട്ടുകഴിയുമ്പോൾ ചെറുതായി ഒന്നിടിച്ച് അലുക്കുകൾ തിരിച്ചെടുക്കുക. പൊറോട്ട റെഡി.