നിങ്ങൾ ഗ്രീൻ പീസ് വട കഴിച്ചിട്ടുണ്ടോ? പരിപ്പുവട പോലും തോറ്റു പോകും ഇതിന് മുന്നിൽ അത്രയും സ്വാദാണ് ഇതിന്.
ആവശ്യമായ ചേരുവകൾ
- ഗ്രീൻ പീസ് – 2കപ്പ് (6 മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക)
- ഉള്ളി – 1 എണ്ണം (ചെറുതായി അരിഞ്ഞത്)
- ഇഞ്ചി – ചെറിയ കഷണം (ചെറുതായി അരിഞ്ഞത്)
- മുളക് – എരിവിനനുസരിച്ച്
- മെെദ – ½ കപ്പ് ( പൊരിക്കുമ്പോൾ പൊടിഞ്ഞു പോകാതിരിക്കാൻ)
- കറിവേപ്പില
- ചപ്പ്
- ഉപ്പ്
തയ്യാറാക്കുന്ന വിധം
ഗ്രീൻപീസ് കുതിർത്തു വെച്ചത് മീഡിയം പരുവത്തിൽ അരക്കുക. (പരിപ്പ് വടക്കു അറക്കുന്നപോലെ). ശേഷം മറ്റു ചേരുവകളെല്ലാം ചേർത്ത് നല്ലവണ്ണം മിക്സ് ചെയ്യുക. വേണമെങ്കിൽ അല്പം വെള്ളം ചേർക്കാം. എണ്ണ ചൂടായ ശേഷം അല്പം എടുത്തു പരിപ്പ് വട പോലെ പരത്തി പൊരിച്ചെടുക്കുക.