Recipe

ജിലേബി ഉണ്ടാക്കാന്‍ ഇത്ര എളുപ്പം ആയിരുന്നോ ? | jilebi-recipe

ജിലേബി കഴിക്കാൻ കൊതിയുണ്ടോ ? എങ്കിൽ വീട്ടിൽ തന്നെ ഉണ്ടാക്കാം…

ചേരുവകൾ

1. മൈദ – ഒന്നരക്കപ്പ്
വെള്ളം – ഒന്നേകാൽ കപ്പ്
2. പഞ്ചസാര – രണ്ടു കപ്പ്
വെള്ളം – രണ്ടു കപ്പ്
3. കുങ്കുമപ്പൂവ് – കാൽ ചെറിയ സ്പൂൺ
സാഫ്റൺ കളര്‍ – കാൽ ചെറിയ സ്പൂൺ
4. എണ്ണ/നെയ്യ് – വറുക്കാൻ
5. മൈദ – രണ്ടു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം 

  • മൈദ ഒരു വലിയ ബൗളിലാക്കി വെള്ളം ചേർത്തു നന്നായി കുഴച്ചു യോജിപ്പിക്കുക. ഒരേ ദിശയിൽ തന്നെ വേണം ഇളക്കുവാൻ. ഏകദേശം 20 മിനിറ്റ് ഇളക്കണം. ഈ മാവ് അനക്കാതെ ചെറുചൂടുള്ള സ്ഥലത്ത് 24 മണിക്കൂർ വയ്ക്കണം.
  • പഞ്ചസാര വെള്ളം ചേർത്തു തുടരെയിളക്കി തിളപ്പിക്കുക. പഞ്ചസാര അലിഞ്ഞശേഷം മൂന്നാമത്തെ ചേരുവ ചേർത്തിളക്കി ഒരു നൂൽ പരുവമാകുമ്പോൾ വാങ്ങി ചൂടാറാൻ വയ്ക്കണം. തണുത്തു പോകരുത്. ചെറുചൂടുണ്ടാവണം.
  • നെയ്യ്/എണ്ണ ഒരു ഫ്രൈയിങ് പാനിലാക്കി ചൂടാക്കുക. ഇടത്തരം ചൂട് മതി. ഇല്ലെങ്കിൽ ജിലേബി കരിഞ്ഞു പോകും.
  • കുഴച്ചു വച്ചിരിക്കുന്ന മാവ് എടുത്ത്, അതിൽ രണ്ടു വലിയ സ്പൂൺ മൈദ ചേർത്തു നന്നായി യോജിപ്പിക്കുക.
  • ഈ മാവ് പൈപ്പിങ് ബാഗിലാക്കി ചൂടായ എണ്ണയുടെ മുകളിൽ പിടിക്കുക. ഇനി എണ്ണയിലേക്കു ജിലേബിയുടെ ആകൃതിയിൽ പിഴിയുക. പുറത്തു നിന്ന് അകത്തേക്കു പിഴിയുന്നതാണ് ഉത്തമം.
  • മെല്ലേ തിരിച്ചും മറിച്ചുമിട്ടു ഓരോ വശവും ഗോൾഡൻ നിറമായി കരുകരുപ്പാകുമ്പോൾ എണ്ണയിൽ നിന്നു കോരി ചെറുചൂടുള്ള പഞ്ചസാരപ്പാനിയിലിടുക.
  • പിന്നീട് പാനിയിൽ നിന്നു കോരി ചൂടോടെ വിളമ്പാം.

content highlight: jilebi-recipe