Recipe

പാൽ ചേർത്തൊരും മധുര വിഭവം തയാറാക്കിയാലോ? | milk-peda

പത്ത് മിനിറ്റിനുള്ളിൽ മധുരം നിറഞ്ഞ പാൽ പേട തയാറാക്കിയാലോ

ചേരുവകൾ

  • പാൽ പൊടി – 1 കപ്പ്
  • പാൽ – 1/4 കപ്പ്‌
  • പഞ്ചസാര പൊടിച്ചത് – 1/4 കപ്പ്‌
  • നെയ്യ് – 2 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം

ഒരു പാൻ അടുപ്പത്ത് വച്ച് നെയ്യ് ഒഴിച്ചതിനു ശേഷം ബാക്കി എല്ലാ ചേരുവകളും ചേർത്ത് തീ കുറച്ച് പാനിൽ നിന്നും വിട്ടു വരുന്ന പാകമായാൽ തീ ഓഫ്‌ ചെയ്ത് അഞ്ച് മിനിറ്റിനു ശേഷം കൈയിൽ നെയ്യ് പുരട്ടിയ ശേഷം ഓരോ ഉരുളകളാക്കി പരത്തി എടുക്കുക. മിൽക്ക് പേട തയാർ.

content highlight: milk-peda