ശബരിമലയിൽ ദർശനത്തിനെത്തുന്ന ശാരീരിക അവശതകൾ അനുഭവിക്കുന്നവർക്ക് ഡോളി സർവ്വിസ് സംവിധാനം വേണമെന്ന് ഹൈക്കോടതി. പൊലീസും ദേവസ്വം ബോർഡും ഇക്കാര്യം ഉറപ്പാക്കണമെന്നും ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, എസ്.മുരളീകൃഷ്ണ എന്നിവരുടെ ബെഞ്ച് നിർദേശം നൽകി. ശാരീരിക ബുദ്ധിമുട്ടുള്ളവരുടെ വാഹനങ്ങൾ നിലയ്ക്കലെത്തുമ്പോൾത്തന്നെ പമ്പയിലേക്ക് പൊലീസ് വിവരങ്ങൾ കൈമാറണം. തുടർന്ന് പമ്പയിൽ ഡോളി തയാറാക്കണമെന്നും കോടതി നിർദേശിച്ചു.
പമ്പ ബസ് സ്റ്റോ പ്പിൽ എത്തിയ ഭിന്നശേഷിക്കാരന് ഡോളി ലഭിച്ചില്ലെന്ന സ്പെഷൽ കമ്മിഷണറുടെ റിപ്പോർട്ടിൽ കോടതി നേരത്തേ വിശദീകരണം തേടിയിരുന്നു. തിരുവനന്തപുരം പാലോട് സ്വദേശി സജീവനാണ് ഡോളി നിഷേധിക്കപ്പെട്ടത്. പമ്പയിൽ ബസിറങ്ങിയ സ്ഥലത്തേക്ക് ഡോളി വിടാതെ പൊലീസ് തടഞ്ഞുവച്ചു എന്നായിരുന്നു ആരോപണം.