രുചികരമായ ചിക്കൻ ഉലർത്തിയത് തയ്യാറാക്കിയാലോ? കിടിലൻ സ്വാദിൽ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- 1. ചിക്കൻ കഷണങ്ങളാക്കിയത് – 1/2 കിലോ
- 2. ഉള്ളി – 3 (നീളത്തിൽ അരിഞ്ഞത്)
- 3. തക്കാളി – 2
- 4. ഇഞ്ചി – 2 ടിസ്പൂൺ (കനം കുറച്ച് നീളത്തിൽ അരിഞ്ഞത്)
- 5. വെളുത്തുള്ളി – 1 ടിസ്പൂൺ (കനം കുറച്ച് നീളത്തിൽ അരിഞ്ഞത്
- 6. കുരുമുളക് – 2 ടിസ്പൂൺ
- 7. ഉലുവ – 1 നുള്ള്
- 8. പെരുജീരകം – 1 ടിസ്പൂൺ
- 9. വറ്റൽമുളക് – 8-10 എണ്ണം
- 10. കറിവേപ്പില – 3 തണ്ട്
- 11. എണ്ണ – 2 ടേബിൾസ്പൂൺ
- 12. ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചിക്കൻ വ്യത്തിയാക്കി വെക്കുക. വറ്റൽമുളക് ചുടുവെള്ളത്തിൽ കുതിർത്തു വെക്കുക. തണുത്താൽ കുറച്ചു വെളളം ചേര്‍ത്ത് മിക്സിയിൽ ഇട്ട് അരച്ചു വെക്കുക. കുരുമുളക്, ഉലുവ, പെരുജീരകം പാനിൽ ഇട്ട് വറുക്കുക. തണുത്താൽ മിക്സിയിൽ ഇട്ട് പൊടിച്ച് മാറ്റി വെക്കുക.
പാനിൽ എണ്ണ ചൂടാക്കി ഉള്ളി, ഇഞ്ചി, വെളുത്തുള്ളി ചേര്‍ത്ത് വഴറ്റുക. നന്നായി വഴന്നശേഷം ചിക്കൻ കഷണങ്ങളും അരച്ച വറ്റൽമുളക് പേസ്റ്റും, തക്കാളി കഷ്ണങ്ങൾ ഇട്ട് യോജിപ്പിച്ച് കുറച്ചു വെളളം ചേര്‍ത്ത് വേവിക്കുക. നന്നായി വെന്തു വെളളം വറ്റിയാൽ കറിവേപ്പിലയും വറുത്ത് അരച്ച പൊടികളും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് 2 മിനിറ്റ് അടുപ്പിൽ വെച്ച് ചിക്കൻ അധികം വരണ്ടു പോവാതെ നല്ല മയമുളള പരുവത്തിൽ വാങ്ങുക.