കണ്ണൂർ തോട്ടട ഗവൺമെന്റ് ഐടിഐ കോളേജിൽ എസ്എഫ്ഐ കെഎസ്‌യു പ്രവർത്തകർ തമ്മിൽ സംഘർഷം. കെഎസ്‌യു കൊടിമരം എസ്എഫ്ഐ തകർത്തതിനെ ചൊല്ലിയാണ് തർക്കം. തുടർന്നുണ്ടായ സംഘർഷത്തിലെ പൊലീസ് ലാത്തിച്ചാർജിൽ നിരവധി വിദ്യാർത്ഥികൾക്ക് പരുക്കേറ്റിട്ടുണ്ട്. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഐടിഐ അനിശ്ചിതകാലത്തേക്ക് അടച്ചു. അടുത്ത വെള്ളിയാഴ്ച ഇതുമായി ബന്ധപ്പെട്ട് സർവ്വകക്ഷിയോഗം വിളിക്കുമെന്ന് പൊലീസ് അറിയിച്ചു. വിദ്യാർത്ഥി സംഘടനകളും രാഷ്ട്രീയ പാർട്ടികളുമായി പൊലീസ് ചർച്ച നടത്തും.