തല്ലേണ്ടവരെ തല്ലിയാണ് താനിവിടെവരെ എത്തിയതെന്ന് എംഎം മണി. അടിച്ചാൽ തിരിച്ചടിക്കണമെന്ന് എം എം മണി വീണ്ടും പറഞ്ഞു. തല്ലു കൊണ്ടിട്ട് വീട്ടിൽ പോകുന്നതല്ല നിലപാട്. അടിച്ചാൽ ഉണ്ടാകുന്ന കേസ് നല്ല വക്കീലിനെ വെച്ച് വാദിക്കും. സിപിഐഎം നെടുങ്കണ്ടം ഏരിയ സമ്മേളനത്തിലാണ് മണിയുടെ വിവാദ പരാമർശം. മാധ്യമങ്ങൾ ഇതുകൊടുത്ത് തന്നെ കുഴപ്പത്തിലാക്കല്ലെന്നും പ്രസംഗത്തിനിടെ എംഎം മണി പറഞ്ഞു.
കഴിഞ്ഞ ദിവസവും എം എം മണി ഇതേ പ്രസ്താവന നടത്തിയിരുന്നു. അടിച്ചാൽ തിരിച്ചടിക്കണമെന്നും തിരിച്ചടിച്ചത് നന്നായി എന്ന് ആളുകളെ കൊണ്ട് പറയിപ്പിക്കണമെന്നും എംഎം മണി പറഞ്ഞിരുന്നു. ശാന്തൻപാറ ഏരിയ സമ്മേളനത്തിലെ പ്രസംഗത്തിലായിരുന്നു വിവാദ പരാമർശം.