എസ്ഡിപിഐ നേതാവ് ഷാന്‍ വധക്കേസിലെ നാലു പ്രതികളുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കാളികളായ 4 ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകരുടെ ജാമ്യമാണ് റദ്ദാക്കിയത്. പ്രോസിക്യൂഷന്‍ അപ്പീല്‍ പരിഗണിച്ചാണ് കോടതി ഉത്തരവ്. അതേസമയം കേസിലെ മറ്റ് അഞ്ച് പ്രതികള്‍ക്ക് ജാമ്യം നല്‍കിയ സെഷന്‍സ് കോടതി ഉത്തരവില്‍ ഹൈക്കോടതി ഇടപെട്ടില്ല.
എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെഎസ് ഷാന്‍ 2021 ഡിസംബര്‍ 18ന് രാത്രിയാണ് കൊല്ലപ്പെട്ടത്. മണ്ണഞ്ചേരി പൊന്നാടുള്ള വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുമ്പോള്‍ കാറിലെത്തിയ സംഘം ഷാനെ വെട്ടി വീഴ്ത്തുകയായിരുന്നു. നാല്‍പ്പതിലധികം വെട്ടേറ്റ ഷാനിൻ്റെ കഴുത്തിനേറ്റ വെട്ടായിരുന്നു മരണകാരണം. ഇതിനുപിന്നാലെ ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസും കൊല്ലപ്പെട്ടു. പോലീസ് അന്വേഷണത്തിനു ശേഷം രണ്ട് കൊലപാതകത്തിലും ഉൾപ്പെട്ട പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകരായ 11 പേരായിരുന്നു കേസിലെ പ്രതികള്‍.
STORY HIGHLIGHT: Shan murder case high Court canceled the bail of four accused