Sports

വിജയ് മര്‍ച്ചന്റ് ട്രോഫി: കേരളത്തിനെതിരെ മുംബൈ ഭേദപ്പെട്ട സ്‌കോറിലേക്ക്

വിജയ് മര്‍ച്ചന്റ് ട്രോഫിയില്‍ കേരളത്തിനെതിരെ മുംബൈ ഭേദപ്പെട്ട സ്‌കോറിലേക്ക്. ആദ്യ ദിവസം കളി നിര്‍ത്തുമ്പോള്‍ ഏഴ് വിക്കറ്റിന് 301 റണ്‍സെന്ന നിലയിലാണ് മുംബൈ. ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത കേരളത്തിന് മികച്ച തുടക്കമാണ് ബൗളര്‍മാര്‍ നല്‍കിയത്. സ്‌കോര്‍ ബോര്‍ഡ് തുറക്കും മുന്‍പേ തന്നെ മുംബൈയുടെ ആദ്യ വിക്കറ്റ് വീണു. ഓപ്പണര്‍ വേദാന്ത് നിര്‍മ്മലിനെ മൊഹമ്മദ് റെയ്ഹാനാണ് പുറത്താക്കിയത്. തുടര്‍ന്നെത്തിയ ആയുഷ് ഷിന്‍ഡെയെയും ദേവാന്‍ശ് ത്രിവേദിയെയും ദേവഗിരി പുറത്താക്കിയതോടെ മൂന്ന് വിക്കറ്റിന് 26 റണ്‍സെന്ന നിലയിലായിരുന്നു മുംബൈ. തുടര്‍ന്നെത്തിയ മൂന്ന് ബാറ്റര്‍മാരുടെ പ്രകടനമാണ് മുംബൈയെ കരകയറ്റിയത്. അഥര്‍വ്വ ധോണ്ട് 49ഉം വന്‍ഷ് ചുംബ്ലെ 65ഉം തനീഷ് ഷെട്ടി 70ഉം റണ്‍സ് നേടി. അഞ്ചാം വിക്കറ്റില്‍ വന്‍ഷും തനീഷും ചേര്‍ന്ന് 120 റണ്‍സ് കൂട്ടിച്ചേര്‍ത്തു. കളി നിര്‍ത്തുമ്പോള്‍ പൃഥ്വീ ബാലേറാവു 33ഉം ശൌര്യ റായ് 23ഉം റണ്‍സ് നേടി ക്രീസിലുണ്ട്. കേരളത്തിന് വേണ്ടി ദേവഗിരിയും അര്‍ജുന്‍ ഹരിയും രണ്ട് വിക്കറ്റ് വീതവും നന്ദനും തോമസ് മാത്യുവും ഓരോ വിക്കറ്റും നേടി.

Latest News